Latest NewsIndian Super LeagueNewsFootballSports

ഇടവേളയ്ക്ക് ശേഷം വീണ്ടും ഐഎസ്എൽ ആവേശത്തിലേക്ക് : നിലവിലെ ചാമ്പ്യനെ നേരിടാൻ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും

ബെംഗളൂരു : ഇടവേളയ്ക്ക് ശേഷം വീണ്ടും ഐഎസ്എൽ ആവേശത്തിലേക്ക്.നിലവിലെ ചാമ്പ്യൻ ബെംഗളൂരു എഫ് സിയെ നേരിടാൻ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും. വൈകിട്ട് 07:30തിന് ബെംഗളൂരുവിലാണ് ഇരു ടീമുകളും തമ്മിൽ ഏറ്റുമുട്ടുക.നാല് മത്സരങ്ങളിൽ ഒരു ജയവും മൂന്ന് സമനിലയും നേടി പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് ബെംഗളൂരു എഫ് സി.

Also read : ടെസ്റ്റ് കരിയറിലെ മറ്റൊരു നാഴികക്കല്ല് പിന്നിട്ട് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി

അതിനാൽ രണ്ടാം ജയം ലക്ഷ്യമിട്ടാണ് ചാമ്പ്യന്മാർ ഇന്നിറങ്ങുക. നാല് കളിയില്‍ ഒരു ജയവും രണ്ട് തോല്‍വിയും ഒരു സമനിലയുമായി പട്ടികയിൽ ഏഴാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സും രണ്ടാം ജയം തന്നെയാണ് ഇന്നും ലക്ഷ്യമിടുന്നത്. ഇരുവരും മുമ്പ് നാല് തവണ ഏറ്റുമുട്ടിയിട്ടുണ്ട്. മൂന്നിലും ബംഗളൂരുവിനായിരുന്നു വിജയം. ഒരു സമനില മാത്രമാണ് ബ്ലാസ്റ്റേഴ്സിനുള്ളത്

shortlink

Related Articles

Post Your Comments

Related Articles


Back to top button