Latest NewsIndiaNews

മഹാരാഷ്ട്രയുടെ ചരിത്രത്തിലെ കറുത്തപാടാണ് ഈ ദിവസം : വിശ്വാസ വോട്ടെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്തുമെന്നു കോണ്‍ഗ്രസ് നേതാവ്

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നാവിസും ഉപമുഖ്യമന്ത്രിയായി അജിത് പവാറും സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ പ്രതികരണവുമായി കോൺഗ്രസ്. മഹാരാഷ്ട്രയുടെ ചരിത്രത്തിലെ കറുത്തപാടാണ് ഈ ദിവസം. ബി.ജെ.പിയുടെ നീക്കത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും. കോണ്‍ഗ്രസും ശിവസേനയും എന്‍.സി.പിയും ഒറ്റക്കെട്ടാണ്. വിശ്വാസ വോട്ടെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്തുമെന്നും ഇക്കാര്യത്തില്‍ തനിക്ക് ആത്മവിശ്വാസമുണ്ടെന്നും കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍. വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു.

ഇപ്പോള്‍ രണ്ടുപേര്‍ ഒഴികെ ബാക്കി എല്ലാ കോണ്‍ഗ്രസ് എം.എല്‍.എമാരും ഇവിടെയുണ്ട്. അവരുടെ ഗ്രാമങ്ങളിലാണ് ആ രണ്ടുപേര്‍ ഇപ്പോഴുള്ളത്. അവരും തങ്ങള്‍ക്കൊപ്പമാണ്. എല്ലാകാര്യങ്ങളും അതീവരഹസ്യമായി അതിരാവിലെയാണ് നടന്നതെന്നും എവിടെയൊക്കയോ എന്തൊക്കയോ തകരാറുകളുണ്ട്. ഇതിനേക്കാള്‍ ലജ്ജാകരമായി മറ്റൊന്നുമില്ലെന്നും അഹമ്മദ് പട്ടേല്‍ വ്യക്തമാക്കി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും അഹമ്മദ് പട്ടേലിനൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Also read : ‘പാവം ശിവസേനയ്ക്ക് കടിച്ചതും പോയി, പിടിച്ചതും പോയി’ ഹാസ്യാത്മക നീരീക്ഷണവുമായി സന്തോഷ് പണ്ഡിറ്റ്

അതേസമയം സര്‍ക്കാരുണ്ടാക്കാനുള്ള അംഗബലം ഉണ്ടെന്നു ശിവസേന എൻസിപി നേതാക്കൾ എൻസിപി നേതാവ് ശരത് പവാറും ശിവസേന നേതാവ് ഉദ്ധവ് താക്കറെയും സംയുക്തമായി നടത്തിയ വാര്‍ത്ത സമ്മേളനത്തിൽ പ്രഖ്യാപിച്ചു. ബിജെപിക്കൊപ്പം പോകാനുള്ള അജിത് പവാറിന്‍റെ തീരുമാനം പാര്‍ട്ടി വിരുദ്ധമാണെന്നു ശരത് പവാര്‍ പറഞ്ഞു. 170 എംഎൽഎമാര്‍ ഒപ്പമുണ്ട്. അജിത് പവാറിനൊപ്പം പതിനൊന്ന് എംഎൽഎമാരാണുള്ളത്. ഇതിൽ പലരും ബന്ധപ്പെട്ടിട്ടുണ്ട്. ആശയക്കുഴപ്പം കാരണമാണ് ഇവരെല്ലാം അജിത് പവാറിനൊപ്പം പോയത്. ഇവര്‍ മടങ്ങിയെത്തുമെന്നും, കൂറുമാറ്റ നിരോധന നിയമം ബാധകമാകുമെന്ന കാര്യം ഓര്‍ക്കണമെന്നും ശരത് പവാര്‍ പറഞ്ഞു. അതേസമയം അജിത് പവാറിനെതിരായ പാര്‍ട്ടി നടപടികൾക്കും തുടക്കമായെന്നാണ് ശരത് പവാര്‍ പറഞ്ഞത്. നിയമസഭാ കക്ഷി നേതാവ് എന്ന സ്ഥാനത്തുനിന്ന് അജിത് പവാറിനെ ഒഴിവാക്കും. എംഎൽഎമാരുടെ യോഗം വിളിച്ച് രാഷ്ട്രീയ തീരുമാനം ഉടനുണ്ടാകുമെന്നും ശരത് പവാര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button