Latest NewsIndiaNews

മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകങ്ങളെ ഒറ്റവാക്കിൽ വിശേഷിപ്പിച്ച് ശശി തരൂർ

ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകങ്ങളെ ഒറ്റവാക്കിൽ വിശേഷിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂർ. ”Snollygoster” എന്ന വാക്കാണ് തരൂര്‍ ട്വീറ്റ് ചെയ്‌തിരിക്കുന്നത്‌. നേരത്തെ ചെയ്ത ട്വീറ്റ് റീട്വീറ്റ് ചെയ്താണ് ഇന്നത്തെ വാക്ക് എന്ന വിശേഷണത്തോടെ ‘Snollygoster’ എന്ന വാക്ക് പരിചയപ്പെടുത്തിയിരിക്കുന്നത്. സമര്‍ഥനും ധാര്‍മികതയില്ലാത്തവനുമായ രാഷ്ട്രീയക്കാരന്‍ എന്നാണ് അര്‍ഥമെന്നും ഇതിനൊപ്പം വ്യക്തമാക്കിയിട്ടുണ്ട്. 1845 ലാണ് ഈ വാക്കിന്റെ അറിയപ്പെടുന്ന ആദ്യത്തെ ഉപയോഗമെങ്കിലും ഈ വാക്ക് ഇപ്പോഴും പ്രസക്തമാണെന്നും 2017 ലെ ട്വീറ്റ് റീട്വീറ്റ് ചെയ്‌തതിൽ പറയുന്നു.
”തിരുത്തല്‍.. ഏറ്റവും അടുത്ത കാലത്തെ ഉപയോഗം: 23 നവംബര്‍ 2019′ എന്ന കുറിപ്പോടെയാണ് റീട്വീറ്റ്.

Read  also: ഹൈക്കമാൻഡ് തരൂരിന്റെ ചെവിക്ക് പിടിച്ചോ? മോദിയെ വിമർശിച്ചാലേ കോൺഗ്രസ് പാർട്ടിയിൽ നിലനിൽപ്പുള്ളുവെന്ന് മനസ്സിലാക്കിയ എം പി ശശി തരൂർ പ്രധാന മന്ത്രിയെ വിമർശിക്കുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button