KeralaLatest NewsNews

സുപ്രീം കോടതി വിധി നടപ്പാക്കാൻ പിണറായി സർക്കാർ ശ്രമിക്കുന്നില്ലെന്ന വിമർശനവുമായി ഓർത്തഡോക്സ് സഭ

പത്തനംതിട്ട: സുപ്രീം കോടതി വിധി നടപ്പാക്കാൻ പിണറായി സർക്കാർ ശ്രമിക്കുന്നില്ലെന്ന വിമർശനവുമായി ഓർത്തഡോക്സ് സഭ രംഗത്ത്. സർക്കാരിന് താൽപര്യമുണ്ടെങ്കിൽ ഒരുനിമിഷം കൊണ്ട് കോടതി വിധി നടപ്പാക്കാവുന്നതേയുള്ളെന്ന് പൗലോസ് ദ്വിതീയന്‍ കതോലിക്ക ബാവ പറഞ്ഞു. സുപ്രീം കോടതി വിധി നടപ്പാക്കാത്തതിനെതിരെ തുമ്പമണ്‍ ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ പത്തനംതിട്ടയില്‍ സംഘടിപ്പിച്ച പ്രതിഷേധസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു കതോലിക്ക ബാവ.

ALSO READ: സുപ്രീം കോടതി വിധി: കടുത്ത നിലപാട് സ്വീകരിക്കുമെന്ന് യാക്കോബായ വിശ്വാസികൾ; സഭയുടെ ഭീഷണിയുടെ മുമ്പിൽ പിണറായി പതുങ്ങിയോ?

സുപ്രീം കോടതി വിധി നടപ്പാക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നില്ലന്നും കാതോലിക്ക ബാവ ആരോപിച്ചു. ഏതാനും വ്യക്തികള്‍ വിചാരിച്ചാല്‍ ഓര്‍ത്തഡോക്‌സ് സഭയെ തകര്‍ക്കാനാകില്ല. സഭ സമ്മേളനത്തിനോടനുബന്ധിച്ച് പ്രതിഷേധ പ്രമേയവും സഭ പാസാക്കി. പ്രമേയത്തിലും സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് ഉന്നയിക്കുന്നത്. സുപ്രീംകോടതി വിധി നടപ്പാക്കാന്‍ ബാധ്യതയുണ്ടെങ്കിലും ചിലർ ബോധപൂര്‍വ്വം അത് വിസ്മരിക്കുകയാണെന്നും പ്രമേയത്തില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button