KeralaLatest NewsNews

ആരോഗ്യമന്ത്രിയുടെ ഇടപെടല്‍ : ഡോക്ടര്‍മാരുടെ അനിശ്ചിതകാല സമരം മാറ്റി

തിരുവനന്തപുരം :ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചറുടെ ഇടപെടലിനെ തുടര്‍ന്ന് ഡോക്ടര്‍മാരുടെ അനിശ്ചിതകാല സമരം മാറ്റി വെച്ചു. ശമ്പള പരിഷ്‌കരണം വേണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ ഈ മാസം 27-ാം തീയതി മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല സമരമാണ് ആരോഗ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് മാറ്റിവച്ചത്. ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്നും ചര്‍ച്ച നടത്താമെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ നല്‍കിയ ഉറപ്പിനെത്തുടര്‍ന്നാണ് സമരം തല്‍ക്കാലത്തേക്ക് മാറ്റിവച്ചത്.

Read Also : പൊതുജനങ്ങളുടെ ജീവന്‍ കയ്യിലെടുത്ത് ഡോക്ടര്‍മാരുടെ സമരം; നിങ്ങളീ ചെയ്യുന്നത് നീതിയോ, ജീവന്‍വെടിഞ്ഞ കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് പൊട്ടിക്കരഞ്ഞ് പിതാവ്

ഇതേ ആവശ്യമുന്നയിച്ച് നവംബര്‍ 20-ന് രാവിലെ രണ്ട് മണിക്കൂര്‍ ഒപി ബഹിഷ്‌കരിച്ച് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തിയ സൂചനാ സമരത്തില്‍ നിരവധി സാധാരണക്കാരായ രോഗികള്‍ വലഞ്ഞിരുന്നു. ആവശ്യങ്ങള്‍ ചര്‍ച്ചയില്‍ അംഗീകരിച്ചില്ലെങ്കില്‍ വീണ്ടും സമരത്തിലേക്ക് പോകാന്‍ മടിക്കില്ലെന്ന് ഡോക്ടര്‍മാരുടെ സംഘടനകള്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button