Jobs & Vacancies

കുടുംബപ്രശ്നങ്ങളുടെ മൂലകാരണം ആശയവിനിമയത്തിലെ അപാകതകളാണെന്ന് വനിതാ കമ്മീഷന്‍

ഭൂരിഭാഗം കുടുംബപ്രശ്നങ്ങളുടെയും മൂലകാരണം ആശയ വിനിമയത്തിലുണ്ടാകുന്ന അപാകതകളാണെന്ന് വനിതാ കമ്മീഷന്‍ അംഗം ഇ.എം രാധ പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച വനിതാ കമ്മീഷന്‍ മെഗാ അദാലത്തിനുശേഷം സംസാരിക്കുകയായിരുന്നു അവര്‍.

കുടുംബാംഗങ്ങള്‍ ഒരുമിച്ച് ചെലവഴിക്കുന്നതിന് കൂടുതല്‍ സമയം കണ്ടെത്തണം. പെണ്‍കുട്ടികള്‍ക്ക് മതിയായ വിദ്യാഭ്യാസം നല്‍കുന്നതില്‍ മാതാപിതാക്കള്‍ വേണ്ടത്ര ശ്രദ്ധ പുലര്‍ത്തണം. മികച്ച ആലോചനകള്‍ വരുമ്പോള്‍ പഠനവും തൊഴിലും ഉപേക്ഷിച്ച് വിവാഹിതരാകുന്ന പെണ്‍കുട്ടികളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ഇത് കാലക്രമേണ നിരാശയ്ക്കും കുടുംബ പ്രശ്നങ്ങള്‍ക്കും വഴിതെളിക്കും- കമ്മീഷന്‍ അംഗം പറഞ്ഞു. അകന്നു കഴിഞ്ഞ രണ്ട് കുടുംബങ്ങളിലെ പ്രശ്നങ്ങള്‍ അദാലത്തില്‍ പരിഹരിച്ചു. അദാലത്തില്‍ പരിഗണിച്ച 75 കേസുകളില്‍ 17 എണ്ണം തീര്‍പ്പാക്കി. അടുത്ത അദാലത്ത് ഡിസംബര്‍ 17ന് നടക്കും. കമ്മീഷന്‍ ഡയറക്ടര്‍ വി.യു കുര്യാക്കോസും പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button