Latest NewsNewsInternational

പ്രകൃതി ദുരന്തങ്ങള്‍ക്ക് വഴി വെയ്ക്കുന്ന പ്രതിഭാസം ശാസ്ത്രജ്ഞര്‍ കണ്ടെത്തി : പ്രത്യാഘാതം ഗുരുതരം

ന്യൂയോര്‍ക്ക് : പ്രകൃതി ദുരന്തങ്ങള്‍ക്ക് വഴി വെയ്ക്കുന്ന പ്രതിഭാസം ശാസ്ത്രജ്ഞര്‍ കണ്ടെത്തി . പ്രത്യാഘാതം ഗുരുതരം. ആര്‍ട്ടിക്കിലെ ഏറ്റവും പഴക്കം ചെന്നതും കനമുള്ളതുമായ മഞ്ഞുപാളിയാണ് ദുര്‍ബലമാകുന്നതായി ഗവേഷകര്‍ കണ്ടെത്തിയത്. ശോഷിച്ചു വരുന്ന ഈ മഞ്ഞുപാളിയുടെ അവസ്ഥ വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ ഗവേഷകര്‍ പുറത്തുവിട്ടു. ആര്‍ട്ടിക്കിലെ അവസാന ആശ്രയമെന്നാണ് ഈ മഞ്ഞുപാളിയിലെ വിളിച്ചിരുന്നത്. ആര്‍ട്ടിക്കില്‍ ശൈത്യകാലത്ത് കൂടുതല്‍ മഞ്ഞുപാളികള്‍ രൂപപ്പെടുന്നതിനും ഭൂമിയിലെ താപനില നിയന്ത്രിക്കുന്നതിലും നിര്‍ണായക പങ്ക് വഹിയ്ക്കുന്നത് ഈ മഞ്ഞുപാളിയുടെ സാന്നിധ്യമാണ്.

Read Also : ആഗോള താപനവും അറബിക്കടലിലെ ചൂടും : കേരളം ഭൂപടത്തിലുണ്ടാകില്ലെന്ന് ശാസ്ത്രജ്ഞര്‍ : കേരളമടക്കമുള്ള ഇന്ത്യയിലെ പ്രധാനനഗരങ്ങള്‍ കടലിനടിയില്‍

ഗ്രീന്‍ലന്‍ഡിന്റെ വടക്കു ഭാഗത്തായി ആര്‍ട്ടിക് സമുദ്രത്തിലാണ് ഈ മഞ്ഞുപാളി സ്ഥിതി ചെയ്യുന്നത്. 1984 മുതല്‍ ഈ മഞ്ഞുപാളിക്കുണ്ടായ മാറ്റങ്ങള്‍ സാറ്റലൈറ്റിന്റെ സഹായത്തോടെയാണ് ഗവേഷകര്‍ നിരീക്ഷിച്ചിരുന്നത്. ഈ സാറ്റ്ലെറ്റ് ദൃശ്യങ്ങള്‍ കോര്‍ത്തിണക്കിയാണ് മഞ്ഞുപാളി ശോഷിച്ചതിന്റെ വിഡിയോ അമേരിക്കന്‍ ജ്യോഗ്രഫിക്കല്‍ സൊസൈറ്റി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ഒരിക്കല്‍ മഞ്ഞു നിറഞ്ഞിരുന്ന മേഖല ശോഷിച്ച് വരുന്നത് ഈ ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ഭൂമിയിലെ മഞ്ഞുപാളികളില്‍ ഏറ്റവും അവസാനം മഞ്ഞുരുകുന്ന മേഖലയാണ് ആര്‍ട്ടികിലെ വടക്കന്‍ മേഖല. അതുകൊണ്ട് തന്നെ ആര്‍ട്ടിക്കിലെ ഏറ്റവും പഴക്കം ചെന്ന മഞ്ഞുപാളികളിലുണ്ടാകുന്ന ഇപ്പോഴത്തെ ശോഷണം അതീവ ഗൗരവമായി തന്നെയാണ് ഗവേഷകര്‍ വലിയിരുത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button