Latest NewsNewsInternational

ഇസ്രയേല്‍ വിഷയത്തില്‍ സൗദിയും അമേരിക്കയും രണ്ട് തട്ടില്‍ : അമേരിക്കയുടെ നിലപാട് സൗദി തള്ളി

റിയാദ് : ഇസ്രയേല്‍ വിഷയത്തില്‍ സൗദിയും അമേരിക്കയും രണ്ട് തട്ടില്‍ . അമേരിക്കയുടെ നിലപാട് സൗദി തള്ളി. വെസ്റ്റ് ബാങ്കിലെ ഇസ്രയേല്‍ അധിനിവേശവുമായി ബന്ധപ്പെട്ട അമേരിക്കയുടെ പ്രസ്താവനയെയാണ് സൗദി മന്ത്രിസഭ തള്ളിയത്. സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രി സഭായോഗത്തിലാണ് അമേരിക്കയുടെ പ്രസ്താവനയെ തള്ളിയത്. ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് ഇറാന്‍ തുടരുന്ന നിയമ ലംഘനങ്ങളെയും മന്ത്രിസഭ അപലപിച്ചു.

Read Also : ഇറാനെതിരെ ലോകരാഷ്ട്രങ്ങള്‍ ഒന്നിച്ചില്ലെങ്കില്‍ സംഭവിക്കാവുന്ന ഗുരുതര പ്രത്യാഘാതങ്ങളെക്കുറിച്ച് സൗദി രാജകുമാരന്റെ മുന്നറിയിപ്പ് ഇങ്ങനെ

വെസ്റ്റ് ബാങ്കിലെ ഇസ്രയേല്‍ അധിനിവേശം അനധികൃതമായി കാണാനാവില്ലെന്ന അമേരിക്കയുടെ പ്രസ്താവനകളാണ് സൗദി മന്ത്രിസഭ പൂര്‍ണ്ണമായും നിരസിച്ചത്. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ റിയാദിലെ യമാമ കൊട്ടാരത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇസ്രായേല്‍ വാസസ്ഥലങ്ങളുമായി ബന്ധപ്പെട്ട് അമേരിക്ക നടത്തിയ പ്രസ്താവനകളെ പൂര്‍ണമായും നിരസിക്കുന്നതായി ആവര്‍ത്തിച്ചു വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button