Latest NewsNewsMobile PhoneTechnology

കാത്തിരിപ്പുകൾക്കൊടുവിൽ റിയല്‍മി 5 എസ് വിപണിയിലെത്തി : സവിശേഷതകളും,വിലയും അറിയാം

കാത്തിരിപ്പുകൾക്കൊടുവിൽ റിയല്‍മി 5 എസ് വിപണിയിലെത്തി.കഴിഞ്ഞയാഴ്ച പ്രീമിയം വിഭാഗത്തിൽ റിയല്‍മി എക്‌സ് 2 പ്രോ അവതരിപ്പിച്ചതിനൊപ്പമാണ് മിഡ് സെഗ്മെന്റ് വിഭാഗത്തിൽപ്പെട്ട ഈ സ്മാർട്ട് ഫോണും അവതരിപ്പിച്ചത്. 6.5 ഇഞ്ച് എച്ച് ഡി പ്ലസ് നോച്ച് ഡിസ്‌പ്ലേ, സ്‌നാപ്ഡ്രാഗണ്‍ 665 പ്രോസസർ, 48 മെഗാപിക്‌സല്‍ സാംസങ് ജിഎം 1 സെന്‍സർ+ 8എംപി + 2MP + 2MP എന്നിവയുൾപ്പെടെ നാല് പിൻക്യാമറ,13 എംപി സെൽഫി ക്യാമറ, 5,000 എംഎഎച്ച് ബാറ്ററി എന്നിവ പ്രധാന പ്രത്യേകതകൾ.

REALME 5S

Also read : ‘ഒരു രാജ്യം, ഒരു കാർഡ്’ എന്ന പദ്ധതി കേരളത്തിൽ യാഥാർഥ്യമാക്കാൻ ഒരുങ്ങി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

4ജിബി/64 ജിബി,4ജിബി/128 ജിബി എന്നി വേരിയന്റുകളിൽ എത്തുന്ന ഫോണിന് യഥാക്രമം 9999രൂപ,10999 രൂപയാണ് വില. ക്രിസ്റ്റല്‍ റെഡ്, ക്രിസ്റ്റല്‍ ബ്ലൂ, ക്രിസ്റ്റല്‍ പര്‍പ്പിള്‍ കളറുകളിൽ ലഭ്യമായ ഫോൺ ഫ്‌ലിപ്പ്കാര്‍ട്ട്, റിയല്‍മി വെബ്സൈറ്റ് വഴി സ്വന്തമാക്കാവുന്നതാണ്. നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനും ലഭ്യമാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button