KeralaLatest NewsNews

സംസ്ഥാന സര്‍ക്കാറിനെതിരെ പരസ്യയുദ്ധം പ്രഖ്യാപിച്ച് മാവോയിസ്റ്റ് ലഘുലേഖ : സിപിഎമ്മും ബിജെപിയും ഒരേ തൂവല്‍ പക്ഷികള്‍.. ബഹുജന പ്രക്ഷോഭത്തിന് ആഹ്വാനം

സംസ്ഥാന സര്‍ക്കാറിനെതിരെ പരസ്യയുദ്ധം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിനെതിരെ പരസ്യയുദ്ധം പ്രഖ്യാപിച്ച് മാവോയിസ്റ്റ് ലഘുലേഖ. അഗളിയില്‍ പൊലീസ് വെടിവെയ്പ്പില്‍ നാല് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിന്റെ പശ്ചാതലത്തിലാണ് സംസ്ഥാന സര്‍ക്കാരിന് എതിരെ മാവോയിസ്റ്റുകള്‍ ലഘുലേഖ ഇറക്കിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാറിനെതിരെ ബഹുജന പ്രക്ഷോഭത്തിനാണ് ലഘുലേഖയില്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. സിപിഐ മാവോയിസ്റ്റ് പശ്ചിമഘട്ട മേഖല കമ്മിറ്റിയുടേതാണ് ലഘുലേഖ. സിപിഎമ്മും ബിജെപിയും ഒരേതൂവല്‍ പക്ഷികളാണെന്ന് ലഘുലേഖയില്‍ പറയുന്നു.

read also : കേരളത്തിൽ മാവോയിസ്റ്റ് ഭീകര സാന്നിദ്ധ്യം വർധിക്കുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്

മാവോയിസ്റ്റ് ലഘുലേഖ കൈവശം വെച്ചതിന് കോഴിക്കോട് രണ്ട് സിപിഎം പ്രവര്‍ത്തകരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശികളായ അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരാണ് പിടിയിലായത്. ഇവര്‍ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളാണ്. ഇവരെ അറസ്റ്റ് ചെയ്തതിന് എതിരെ ഭരണപക്ഷത്ത് തന്നെ വിമര്‍ശനങ്ങള്‍ ശക്തമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button