Latest NewsNewsKuwaitGulf

വിദേശരാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ക്ക് ഈ ഗള്‍ഫ് രാജ്യം വിലക്ക് ഏര്‍പ്പെടുത്തി 

കുവൈറ്റ് സിറ്റി : വിദേശരാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ക്ക് ഈ ഗള്‍ഫ് രാജ്യം വിലക്ക് ഏര്‍പ്പെടുത്തി . 25 രാജ്യങ്ങളില്‍നിന്നുള്ള ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് കുവൈറ്റ് വിലക്കേര്‍പ്പെടുത്തി. തൊഴിലാളികള്‍ കുറ്റവാസന പ്രകടിപ്പിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി.

Read Also : ഒരാഴ്ച ജോലിയ്ക്ക് വരാതിരുന്നാല്‍ തൊഴിലാളി രാജിവെച്ചതായി കണക്കാക്കും : തൊഴില്‍ നിയമത്തിലെ പരിഷ്‌കരണങ്ങള്‍ പുറത്തുവിട്ട് കുവൈറ്റ് മന്ത്രാലയം

ആഭ്യന്തരമന്ത്രാലയത്തിലെ താമസകാര്യാ വിഭാഗമാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. ബുര്‍കിനഫാസോ, ജിബൂത്തി, ഗിനിയ, ഗിനിയ ബിസോ, ഐവറികോസ്റ്റ്, കെനിയ, മഡഗാസ്‌കര്‍, നൈജീരിയ, ടോഗോ, ഉഗാണ്ട എന്നീ രാജ്യങ്ങളാണ് പുതുതായി പട്ടികയില്‍ ഇടംപിടിച്ചത്. നേരത്തെ ബുറുണ്ടി, കാമറൂണ്‍, ഛാഡ്, കോംഗോ, ഗാംബിയ, ഘാന, മലാവി, നൈജര്‍, സെനഗല്‍, സൈറോ ലിയോണി, ടാന്‍സാനിയ, സിംബാബ്വേ എന്നീ ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് റിക്രൂട്ട്‌മെന്റ് വിലക്കുണ്ട്.

ഇന്തൊനേഷ്യ, ഭൂട്ടാന്‍ എന്നിവയാണ് വിലക്കുള്ള ഏഷ്യന്‍ രാജ്യങ്ങള്‍. അതേസമയം, എരിത്രിയ, ലൈബീരിയ എന്നിവയെ വിലക്കുള്ള രാജ്യങ്ങളുടെ പട്ടികയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button