Latest NewsNewsSaudi ArabiaKuwait

സൗദിയിലേക്കും കുവൈറ്റിലേക്കും തൊഴിൽ അവസരങ്ങൾ

നോർക്ക റുട്ട്‌സ് മുഖേന സൗദിയിലേക്കും കുവൈറ്റിലേക്കും ഗാർഹിക ജോലിക്കാരെ തെരഞ്ഞെടുക്കും. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 25,000 രൂപ ശമ്പളം ലഭിക്കും. 30 നും 45 നും മദ്ധ്യേ പ്രായമുള്ള വനിതകൾക്കാണ് അവസരം. വിസ, വിമാനടിക്കറ്റ്, താമസം, ഭക്ഷണം എന്നിവ ഉൾപ്പെടെ റിക്ര്യുട്ട്‌മെന്റ് തികച്ചും സൗജന്യം. രണ്ടൺൺ്ൺ് വർഷമാണ് കരാർ കാലാവധി. താല്പര്യമുള്ളവർ പാസ്‌പോർട്ടിന്റെ പകർപ്പ്, ഫുൾ സൈസ് ഫോട്ടോ, ബയോഡാറ്റ എന്നിവ [email protected] എന്ന ഇമെയിൽ വിലാസത്തിൽ സമർപ്പിക്കണമെന്ന് നോർക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾ ടോൾ ഫ്രീ നമ്പരായ 18004253939 (ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം) ൽ ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button