KeralaLatest NewsIndia

സിസ്റ്റര്‍ ലൂസി കളപ്പുരക്കലിനെതിരെ ഭീഷണിയും അസഭ്യ വര്‍ഷവുമായി പ്രകടനം, ചില കന്യാസ്ത്രീകളും പങ്കെടുത്തുവെന്ന് സിസ്റ്റർ ലൂസി

വയനാട്: ‘കര്‍ത്താവിന്റെ നാമത്തില്‍’ എന്ന ആത്മകഥ പ്രസിദ്ധീകരിക്കുന്നതിനെതിരെ സിസ്റ്റര്‍ ലൂസിക്കെതിരെ അസഭ്യവര്‍ഷവും ഭീഷണിയും മുഴക്കിക്കൊണ്ട് വയനാട്ടിൽ പ്രകടനം. വയനാടിലെ കാരയ്ക്കാമല മഠത്തിലേക്കായിരുന്നു നാൽപ്പതോളം വരുന്ന സംഘം പ്രകടനം നടത്തിയത്.പ്രതിഷേധക്കാര്‍ മഠത്തിന്റെ ഗേറ്റിന്റെ മുന്നിലായി സിസ്റ്റര്‍ ലൂസിയുടെ കോലം കത്തിക്കുകയും ചെയ്തു.

മഠത്തിന് മുന്നിലൂടെനടത്തിയ പ്രതിഷേധ പ്രകടനം സഭതന്നെ ആസൂത്രണം ചെയ്തതാണെന്നും പ്രകടനത്തില്‍ മഠത്തിലെ തന്നെ കന്യാസ്ത്രീകള്‍ പങ്കെടുത്തുവെന്നും സിസ്റ്റര്‍ ലൂസി ആരോപിക്കുന്നു. എന്തൊക്കെ സംഭവിച്ചാലും താൻ പുസ്തക പ്രസിദ്ധീകരണത്തില്‍ നിന്നും പിന്മാറില്ലായെന്നും സിസ്റ്റർ വ്യക്തമാക്കി.

നേരത്തെ ‘കര്‍ത്താവിന്റെ നാമത്തില്‍’ എന്ന പുസ്തകത്തിന്റെ അച്ചടിയും വിതരണവും തടയണം എന്നാവശ്യപ്പെട്ടുകൊണ്ട് എസ്‌എംഐ കന്യാസ്ത്രീ സഭാംഗമായ ലിസിയ ജോസഫ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button