Latest NewsIndia

ഹൈദരാബാദിലെ പോലീസിനെ കണ്ട് പഠിക്കണമെന്ന മായാവതിയുടെ ഉപദേശത്തിന് ചുട്ട മറുപടിയുമായി യുപി പോലീസ്

തങ്ങള്‍ നടത്തിയ ധീരമായ നീക്കത്തില്‍ 103 ക്രിമിനലുകള്‍ കൊല്ലപ്പെട്ടെന്നും 1859 പേര്‍ക്ക് പരിക്കേറ്റെന്നും യുപി പോലീസ് ട്വീറ്റ് ചെയ്തു.

ലഖ്‌നൗ: ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി(ബിഎസ്പി) നേതാവ് മായാവതിക്ക് ചുട്ട മറുപടി നല്‍കി യുപി പോലീസ്. ഉത്തര്‍പ്രദേശിലെ പോലീസ് സേന ഹൈദരാബാദിലെ പോലീസിനെ കണ്ട് പഠിക്കണമെന്ന് മായാവതി വിമര്‍ശിച്ചിരുന്നു. ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് യുപി പോലീസ് ഇതിനുള്ള മറുപടി നല്‍കിയത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ 5178 പോലീസ് ഓപ്പറേഷനുകളാണ് നടന്നത്. തങ്ങള്‍ നടത്തിയ ധീരമായ നീക്കത്തില്‍ 103 ക്രിമിനലുകള്‍ കൊല്ലപ്പെട്ടെന്നും 1859 പേര്‍ക്ക് പരിക്കേറ്റെന്നും യുപി പോലീസ് ട്വീറ്റ് ചെയ്തു.

സ്ത്രീസുരക്ഷയ്ക്കു പ്രധാന്യം നൽകിക്കൊണ്ട് രാജ്യമെമ്പാടും 1000 അതിവേഗ കോടതികള്‍ വരുന്നു, മോദി സർക്കാരിന്റെ സുപ്രധാന തീരുമാനം

17745 ക്രിമിനലുകള്‍ കീഴടങ്ങിയെന്നും ഉത്തര്‍പ്രദേശ് പോലീസ് വ്യക്തമാക്കുന്നു.ഗുണ്ടാ ഭരണം പണ്ട് കാലത്ത് നടക്കുമായിരുന്നു. ഇന്നത്തെ കാലത്ത് അത് വിലപോകില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.തെലങ്കാനയില്‍ വെറ്റിനറി ഡോക്ടറെ ലൈംഗികമായി അക്രമിച്ച ശേഷം ചുട്ടു കൊന്ന പ്രതികളെ വെടിവച്ചു കൊന്ന ഹൈദരാബാദ് പോലീസിനെ പ്രകീര്‍ത്തിക്കുന്നതിനിടെയായിരുന്നു ഉത്തര്‍പ്രദേശ് പോലീസിനെ മായാവതി വിമര്‍ശിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button