CricketLatest NewsNewsSports

ഇന്ത്യ-വിന്‍ഡീസ് രണ്ടാം ടി20ക്കായി ഒരുങ്ങി കാര്യവട്ടം സ്‌പോര്‍‌ട്‌സ് ഹബ്ബ് : ഇരു ടീമുകളും വൈകിട്ട് തിരുവനന്തപുരത്തെത്തും

തിരുവനന്തപുരം : ഇന്ത്യ-വിന്‍ഡീസ് രണ്ടാം ടി20ക്കായി ഒരുങ്ങി കാര്യവട്ടം സ്‌പോര്‍‌ട്‌സ് ഹബ്ബ്. നാളെ വൈകിട്ട് ഏഴിനാണ് മത്സരം നടക്കുക.ഇരു ടീമുകളും ഹൈദരാബാദിൽ നിന്ന് പ്രത്യേക വിമാനത്തിൽ. ഇന്ന് വൈകിട്ട് 5.45ന് തിരുവനന്തപുരത്തെത്തും. ഇവരോടൊപ്പം മാച്ച് റഫറി ഡേവിഡ് ബൂണും മറ്റ് ഒഫീഷ്യല്‍സും ഉണ്ടാകും. മൂന്ന് ടി20കളുടെ പരമ്പരയിൽ ആദ്യ മത്സരം ഇന്ത്യ ജയിച്ചിരുന്നു. നാളെ ജയിക്കാനായാല്‍ മൂന്ന് ടി20കളുടെ പരമ്പര ഇന്ത്യക്ക് സ്വന്തമാകും. കാര്യവട്ടം സ്‌പോര്‍ട്സ് ഹബ്ബ് വേദിയാകുന്ന മൂന്നാമത്തെ രാജ്യാന്തര മത്സരമാണിത്.

Also read : ഐസ്എൽ : ഒന്നാം സ്ഥാനം തിരിച്ച് പിടിക്കാൻ എടികെ ഇന്നിറങ്ങും, എതിരാളി നോർത്ത് ഈസ്റ്റ് യുണൈറ്റഡ്

താരങ്ങള്‍ക്കായുള്ള ഡ്രസിംഗ് റൂം അടക്കം എല്ലാ സജ്ജീകരണങ്ങളും തയ്യാറായിക്കഴിഞ്ഞു. സ്‌പോര്‍ട്സ് ഹബ്ബിൽ ഇന്ന് പരിശീലനമുണ്ടാകില്ല. ഒന്‍പത് പിച്ചാണ് മത്സരത്തിനായി തയ്യാറായിട്ടുള്ളത്. ഇതില്‍ നാലാമത്തെ പിച്ചിലാകും നാളത്തെ മത്സരം. നടക്കുക. ഈ പിച്ചിലാണ് ക്ഷിണാഫ്രിക്ക എ ടീമിനെതിരെ സഞ്ജു 91 റൺസ് നേടിയത്. എ ടീമുകളുടെ പരമ്പരക്ക് ശേഷം നവംബര്‍ 18 വരെ സയിദ് മുഷ്താഖ് അലി ട്രോഫി ട്വന്‍റി 20 മത്സരങ്ങളും ഇവിടെ നടന്നു.

Tags

Related Articles

Post Your Comments


Back to top button
Close
Close