KeralaLatest NewsNews

പത്തനംതിട്ടയിൽ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അധ്യാപകന്‍ അറസ്റ്റില്‍

കോന്നി: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അധ്യാപകന്‍ അറസ്റ്റില്‍. പത്തനംതിട്ട കോന്നിയില്‍ ആണ് സംഭവം. വെള്ളപ്പാറ സ്വദേശി സുകേഷാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോക്‌സോ വകുപ്പ് പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ALSO READ: തിരുവനന്തപുരം പാളയത്ത് യുവതിയെ കടന്നുപിടിച്ച യുവാവിനെ അറസ്റ്റ് ചെയ്തു

സ്വകാര്യ സ്‌കൂളിലെ ഹിന്ദി അധ്യാപകനായ ഇയാള്‍ കുട്ടികളോട് അശ്ലീലമായ രീതിയില്‍ സംസാരിക്കുകയും മോശമായി ഇടപെടുകയും ചെയ്തുവെന്ന് വിദ്യാര്‍ത്ഥിനി പരാതി നല്‍കുകയായിരുന്നു. മുന്‍പ് ഒരു യുവതിയോട് മോശമായി പെരുമാറിയ കേസില്‍ സുകേഷിനെതിരെ പോലീസ് കേസെടുത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button