Latest NewsNewsIndia

നീതി എന്നത് പ്രതികാരമല്ല; എന്നാൽ നീതി നിര്‍വ്വഹണത്തിന് കാലതാമസമുണ്ടാവരുത്;- വെങ്കയ്യ നായിഡു

ന്യൂഡല്‍ഹി: നീതി എന്നത് പ്രതികാരമല്ല എന്നാൽ നീതി നിര്‍വ്വഹണത്തിന് കാലതാമസമുണ്ടാവരുതെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. നീതി പ്രതികാരമായാല്‍ നീതിയുടെ സ്വഭാവം നഷ്ടപ്പെടുമെന്ന സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ വാക്കുകള്‍ താന്‍ ശ്രദ്ധിച്ചിരുന്നെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. എന്നാല്‍ നീതി നിര്‍വ്വഹണത്തില്‍ സ്ഥിരമായി കാലതാമസം ഉണ്ടാകാന്‍ പാടില്ല. എല്ലാവരും അവരവരുടെ കര്‍ത്തവ്യങ്ങള്‍ കൃത്യമായി നിര്‍വഹിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

സുപ്രീം കോടതി ചീഫ് ജസ്റ്റീസ് നീതി എന്നത് പ്രതികാരമല്ലെന്ന് പറഞ്ഞിരുന്നു. നീതി എന്നത് തത്ക്ഷണം ലഭിക്കുന്ന കാര്യമല്ല. നീതി പ്രതികാരമായാല്‍ അതിന്റെ ഗുണം നഷ്ടപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ALSO READ: അന്വേഷണം അതിവേഗം പൂർത്തിയാക്കണം; ബലാത്സംഗം – പോക്സോ കേസുകളില്‍ കര്‍ശന നടപടികളുമായി മോദി സര്‍ക്കാര്‍

ഹൈദരാബാദില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പൊലീസ് കൊലപ്പെടുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശമെന്നാണ് വിലയിരുത്തല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button