Latest NewsNewsIndia

പൗരത്വ ഭേദഗതി ബിൽ ലോക്‌സഭയിൽ അവതരിപ്പിക്കുന്നു

ന്യൂഡൽഹി: പൗരത്വ ഭേദഗതി ബിൽ ലോക്‌സഭയിൽ അവതരിപ്പിക്കുന്നു. പാര്‍ട്ടി എം.പിമാര്‍ക്ക് ബിജെപി വിപ്പ് നല്‍കിയിട്ടുണ്ട്. കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തില്‍ ടി.എന്‍.പ്രതാപനെയും ഡീന്‍ കുര്യക്കോസിനെയും സസ്പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ടുള്ള സര്‍ക്കാരിന്‍റെ പ്രമേയവും ലോക്സഭയില്‍വരും. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷം പാര്‍ലമെന്‍റില്‍ പോര്‍മുഖം തുറക്കും.

പാക്കിസ്ഥാന്‍, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള മുസ്‍ലിംകള്‍ ഒഴികെയുള്ള അഭയാര്‍ഥികള്‍ക്ക് പൗരത്വം അനുവദിക്കാനാണ് ഭേദഗതി. ജനുവരിയില്‍ പൗരത്വ ഭേദഗതി ബില്‍ ലോക്സഭ പാസാക്കിയിരുന്നെങ്കിലും പ്രതിപക്ഷ എതിര്‍പ്പു മൂലം രാജ്യസഭയില്‍ അവതരിപ്പിക്കാനാകാതെ കാലഹരണപ്പെട്ടു. ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാര്‍സി, ക്രൈസ്തവ സമുദായക്കാര്‍ക്കാണ് ബില്ലിന്‍റെ ആനുകൂല്യം ലഭിക്കുക. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രതിഷേധം തണുപ്പിക്കാന്‍ പുതിയ ബില്ലില്‍ ചില മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ടെന്നാണ് സൂചന.

ALSO READ: കർണാടക ഉപതെരഞ്ഞെടുപ്പ്: അഞ്ച് മണ്ഡലങ്ങളിൽ ബിജെപി വിജയിച്ചു; മൂന്നു മണ്ഡലങ്ങളിൽ ബിജെപി ലീഡ് 30,000 കടന്നു

അസം, മേഘാലയ, മിസോറം, ത്രിപുര സംസ്ഥാനങ്ങളിലെ ഗോത്ര മേഖലകള്‍ക്ക് ബില്‍ ബാധകമാകില്ല. അരുണാചല്‍, മിസോറം, നാഗാലന്‍ഡ് സംസ്ഥാനങ്ങളില്‍ പ്രവേശന പെര്‍മിറ്റ് ആവശ്യമായ മേഖലകളും ബില്ലിന്‍റെ പരിധിയില്‍ വരില്ല. പൗരത്വം മതം അടിസ്ഥാനമാക്കിയാകരുതെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം ബില്ലിനെ എതിര്‍ക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button