Latest NewsKeralaNews

വിനോദ സഞ്ചാരത്തിന് പോയ വിദ്യാര്‍ത്ഥികള്‍ പിറന്നാള്‍ ആഘോഷിച്ചത് ടൂറിസ്റ്റ് ബസ്സിന് മുകളില്‍ കയറി പടക്കം പൊട്ടിച്ച്

കോഴിക്കോട്: ടൂറിസ്റ്റ് ബസ് ഡ്രൈവര്‍മാരുടെ കൈവിട്ട കളിയുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ബസ് ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കിയതുമെല്ലാം വാര്‍ത്തയായിരുന്നു. എന്നാല്‍ ഇപ്പോഴിതാ വിനോദ സഞ്ചാരത്തിന് പോയ വിദ്യാര്‍ത്ഥികള്‍ ടൂറിസ്റ്റ് ബസ്സിന് മുകളില്‍ കയറി പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും പിറന്നാള്‍ ആഘോഷിച്ചതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്.

അപകടം വിളിച്ച് വരുത്തിക്കൊണ്ടായിരുന്നു താമരശ്ശേരിയില്‍ നിന്ന് വിനോദ സഞ്ചാരത്തിന് പോയ വിദ്യാര്‍ത്ഥികളുടെ പിറന്നാളാഘോഷം. കോരങ്ങാട് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്നും ടൂര്‍ പോയ +2 വിദ്യാര്‍ത്ഥികളാണ് ഇത്തരത്തില്‍ ആഘോഷം നടത്തിയത്. ഡിസംബര്‍ ഒന്നിന് ബാഗ്ലൂരിലേക്ക് പോയ സംഘത്തിന്റേതായിരുന്നു ആഘോഷം.

shortlink

Related Articles

Post Your Comments

Related Articles


Back to top button