Latest NewsIndia

പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയിലും പാസാക്കും; ഭൂരിപക്ഷം ഉറപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍, പിന്തുണയുമായി ഇവർ

നാളെ രാവിലെയാണ് പൗരത്വ ബില്‍ രാജ്യസഭയില്‍ അമിത് ഷാ അവതരിപ്പിക്കുന്നത്.

ന്യൂദല്‍ഹി: പൗരത്വഭേദഗതി ബില്‍ പാസാക്കാന്‍ രാജ്യസഭയിലും ഭൂരിപക്ഷം ലഭിക്കുമെന്ന വിശ്വാസത്തിൽ കേന്ദ്രം. 130 എംപിമാര്‍ ബില്ലിനെ പിന്തുണക്കുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. പിന്തുണ കൂടുകയല്ലാതെ കുറയില്ലെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. നിലവില്‍ 241 അംഗങ്ങളുള്ള രാജ്യസഭയില്‍ വോട്ടിങ് നടന്നാല്‍ ഭൂരിപക്ഷത്തിന് 121 പേരുടെ പിന്തുണമതി.ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പി ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ പൗരത്വഭേദഗതിയില്‍ മോദി സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

കൂട്ടത്തിൽ നിന്നിട്ട് കാലു വാരുന്നത് തന്റെ സ്ഥിരം ശൈലിയാണെന്ന് ബിജെപിക്കാരെ വീണ്ടും ബോധിപ്പിക്കുകയാണ് ഉദ്ധവ് താക്കറെ; പൗരത്വ ഭേദഗതി ബില്ലിനെ ആദ്യം പിന്തുണച്ച താക്കറെ മലക്കം മറിഞ്ഞു

ടി.ഡി.പി.ക്ക് രണ്ടംഗങ്ങളാണ് രാജ്യസഭയില്‍. അതേസമയം ലോകസഭയിൽ പിന്തുണച്ച ശിവസേന അംഗങ്ങൾ രാജ്യസഭയിൽ മലക്കം മറിഞ്ഞിരിക്കുകയാണ്. എന്നാല്‍, ഇഈ രണ്ടു പാര്‍ട്ടികളും പിന്തുണച്ചില്ലെങ്കിലും ബില്ലുകള്‍ രാജ്യസഭ കടക്കും. ഇന്ന് രാജ്യസഭാംഗമായി സത്യപ്രതിജ്ഞചെയ്ത യു.പി.യില്‍നിന്നുള്ള അരുണ്‍ സിങ് കൂടി എത്തിയതോടെ ബി.ജെ.പി.യുടെ അംഗബലം 84 ആകും . ഇതോടൊപ്പം എ.ഐ.എ.ഡി.എം.കെ. (11), ബി.ജെ.ഡി. (ഏഴ്), ജെ.ഡി.യു. (ആറ്) തുടങ്ങിയവരും ആറുസ്വതന്ത്രരില്‍ നാലുപേരും നാല് നാമനിര്‍ദേശക അംഗങ്ങളില്‍ മൂന്നുപേരും ബി.ജെ.പി.യ്‌ക്കൊപ്പമാണ്.

ചെറുപാര്‍ട്ടികള്‍കൂടി ചേരുമ്പോള്‍ 130 എംപിമാരുടെ പിന്തുണ സര്‍ക്കാരിനുണ്ട്. നാളെ രാവിലെയാണ് പൗരത്വ ബില്‍ രാജ്യസഭയില്‍ അമിത് ഷാ അവതരിപ്പിക്കുന്നത്. ലോകസഭയില്‍ ബിജെപിക്ക് പുറമേ ജെഡിയു, ബിജു ജനതാദള്‍, എഐഎഡിഎംകെ, ടിഡിപി, വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്നിവര്‍ ബില്ലവതരണത്തെ അനുകൂലിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button