Latest NewsIndiaInternational

അമേരിക്കയുടെ ഇന്റര്‍നാഷണല്‍ റിലീജ്യസ് ഫ്രീഡം പാനലിന് എതിരെ ശക്തമായി തിരിച്ചടിച്ച്‌ വിദേശകാര്യ മന്ത്രാലയം: ബില്ലിനെതിരെ പ്രതികരിക്കുന്നവർ ഇമ്രാൻ ഖാനും ചില തല്പര കക്ഷികളും

പല യുഎസ് പാനലുകളിലും കടന്നുകയറിയ പാക് വംശജരാണ് ഇന്ത്യക്കെതിരെ നിലപാടുകള്‍ പുറത്തുവിടാറുള്ളത്.

ഇന്ത്യയുടെ പൗരത്വ ഭേദഗതി ബില്ലിനെതിരെ അഭിപ്രായം പറഞ്ഞ അമേരിക്കയുടെ ഇന്റര്‍നാഷണല്‍ റിലീജ്യസ് ഫ്രീഡം പാനലിന് എതിരെ ശക്തമായി തിരിച്ചടിച്ച്‌ വിദേശകാര്യ മന്ത്രാലയം. പൗരത്വ ബില്ലിനെ അപലപിച്ച്‌ വാര്‍ത്താക്കുറിപ്പ് ഇറക്കിയ യുഎസ് പാനലിന്റെ നടപടി തെറ്റായതും, അനാവശ്യവുമാണെന്ന് ഇന്ത്യ വ്യക്തമാക്കി. ലോക്‌സഭ പാസാക്കിയ ബില്‍ ഇപ്പോള്‍ രാജ്യസഭയുടെ പരിഗണനയിലാണ്.

ബില്‍ നിയമമായാല്‍ പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങില്‍ നിന്നും ആട്ടിയോടിക്കപ്പെടുന്ന ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഇന്ത്യയില്‍ പൗരത്വത്തിന് അപേക്ഷിക്കാന്‍ അവസരം ലഭിക്കും. എന്നാല്‍ ബില്‍ ഭരണഘടനാ വിരുദ്ധമാണെന്നാണ് വിമര്‍ശകരുടെ പക്ഷം. പാര്‍ലമെന്റിന്റെ ഇരുസഭകളിലും ബില്‍ പാസായാല്‍ ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും, മറ്റ് മുതിര്‍ന്ന ഇന്ത്യന്‍ നേതാക്കള്‍ക്കും എതിരെ ഉപരോധം ഏര്‍പ്പെടുത്തുന്നത് പരിഗണിക്കണമെന്നാണ് യുഎസ്‌സിഐആര്‍എഫ് ആവശ്യപ്പെട്ടത്.

ഇന്ത്യയില്‍ നിലവില്‍ അഭയാര്‍ത്ഥികളായി കഴിയുന്ന ആട്ടിയോടിക്കപ്പെട്ട മത ന്യൂനപക്ഷ സമൂഹങ്ങളില്‍ നിന്നുള്ളവരുടെ ബുദ്ധിമുട്ടുകള്‍ പരിഗണിച്ച്‌, അടിസ്ഥാന മനുഷ്യാവകാശ സംരക്ഷണത്തിന്റെ ഭാഗമായാണ് ബില്‍ എന്നും വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.ഏതെങ്കിലും മതവിഭാഗത്തിലുള്ള ഒരു ഇന്ത്യന്‍ പൗരന്റെയും പൗരത്വം ബില്‍ വഴി നഷ്ടമാകില്ലെന്നും ഇന്ത്യ വ്യക്തമാക്കി. അമേരിക്കയുടെ ഫെഡറല്‍ പാനല്‍ ഈ വിധത്തില്‍ പ്രതികരിക്കുന്നത് നിക്ഷിപ്ത താല്‍പര്യങ്ങള്‍ മൂലമാണെന്ന് വ്യക്തമാണ്.

പല യുഎസ് പാനലുകളിലും കടന്നുകയറിയ പാക് വംശജരാണ് ഇന്ത്യക്കെതിരെ നിലപാടുകള്‍ പുറത്തുവിടാറുള്ളത്. അതേസമയം ഇന്ത്യന്‍ പാര്‍ലമെന്റിലവതരിപ്പിച്ച പൗരത്വ ബില്‍ മോദി സര്‍ക്കാരിന്റെ ഹിന്ദുരാഷ്ട്ര പദ്ധതിയുടെ അതിര്‍ത്തിവ്യാപന പരിപാടിയുടെ ഭാഗമാണെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ആരോപിച്ചു. അന്തര്‍ദ്ദേശീയ മനുഷ്യാവകാശ നിയമങ്ങള്‍ ലംഘിക്കുന്നതാണ് ഈ പൗരത്വ ബില്‍ എന്നും അദ്ദേഹം പറഞ്ഞു. ഇതോടൊപ്പം ഇന്ത്യയുമായി പാകിസ്താന്‍ ഏര്‍പ്പെട്ടിട്ടുള്ള കരാറുകളുടെ ലംഘനവും പുതിയ ബില്ലിലുണ്ടെന്ന് ഇമ്രാന്‍ പറഞ്ഞു.

ഈ പുതിയ നിയമനിര്‍മാണം ആര്‍എസ്‌എസ്സിന്റെ അജണ്ടയാണെന്നും അന്താരാഷ്ട്ര മനുഷ്യാവകാശ ദിനത്തില്‍ ട്വിറ്ററിലൂടെ അദ്ദേഹം ചൂണ്ടിക്കാട്ടി. മോദിയുടെ ഫാഷിസ്റ്റ് സര്‍ക്കാര്‍ ഹിന്ദുരാഷ്ട്ര വ്യാപന പദ്ധതി തയ്യാറാക്കുകയാണെന്നും ഇമ്രാൻ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button