KeralaLatest NewsNews

കേന്ദ്രഫണ്ട് പദ്ധതികള്‍ സോഷ്യല്‍ ഓഡിറ്റിംഗിന് വിധേയമാക്കണം; പദ്ധതികള്‍ സിപിഎമ്മിന്റെ പാര്‍ട്ടി താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി അട്ടിമറിക്കുന്ന പിണറായി സര്‍ക്കാരിനെതിരെ നീക്കവുമായി കുമ്മനം

ഡല്‍ഹി: കേന്ദ്രഫണ്ട് ഉപയോഗിച്ച്‌ നടപ്പാക്കുന്ന പദ്ധതികള്‍ സോഷ്യല്‍ ഓഡിറ്റിംഗിന് വിധേയമാക്കണമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. കേന്ദ്ര പദ്ധതികള്‍ സിപിഎമ്മിന്റെ പാര്‍ട്ടി താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി അട്ടിമറിക്കുന്ന പിണറായി സര്‍ക്കാരിന്റെ നടപടി അവസാനിപ്പിക്കണമെന്നും കുമ്മനം കൂട്ടിച്ചേർത്തു. ഇത് സംബന്ധിച്ച് കേന്ദ്രഗ്രാമവികസന മന്ത്രി നരേന്ദ്രസിങ് തോമറിന് കുമ്മനം രാജശേഖരന്‍ നിവേദനം നല്‍കി.

ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കായി ഇതിനോടകം മൂന്നു ഗഡുക്കളിലായി നാലായിരം കോടി രൂപ കേരളത്തിന് കേന്ദ്രസര്‍ക്കാര്‍ നല്‍കിക്കഴിഞ്ഞു. എന്നാല്‍ ചെലവാക്കുന്ന തുകയുടെ സോഷ്യല്‍ ഓഡിറ്റ് നടത്താനായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം നല്‍കിയ നിബന്ധനങ്ങള്‍ കേരള സര്‍ക്കാര്‍ പാലിക്കുന്നില്ല. കേന്ദ്രസര്‍ക്കാരിന്റെ മാനദണ്ഡമനുസരിച്ച്‌ ഗവേണിംഗ് ബോഡിയില്‍ സര്‍ക്കാരിന് പുറത്തുനിന്ന് നിഷ്പക്ഷരും വിദഗ്ധരും പ്രവര്‍ത്തി പരിചയവുമുള്ള മൂന്നു പേരെയാണ് നിയമിക്കേണ്ടത്. ഇതിന് പകരം സിപിഎമ്മുകാരായ ഏഴു പേരെയാണ് സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചത്.

ALSO READ: ബില്‍ സെലക്‌ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷ ആവശ്യം വോട്ടെടുപ്പിൽ തള്ളി

സോഷ്യല്‍ ഓഡിറ്റിന് സിഎജി നല്‍കിയിട്ടുള്ള നിബന്ധനകള്‍ക്ക് വിരുദ്ധമാണ് ഈ നടപടി. കഴിഞ്ഞ മാര്‍ച്ച്‌ 31ന് മുമ്ബ് ഗവേണിംഗ് ബോഡി കേന്ദ്രമാര്‍ഗ്ഗ നിര്‍ദ്ദേശമനുസരിച്ച്‌ പുന സംഘടിപ്പിക്കണമെന്ന് ഫെബ്രുവരി 8ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടും കേരള സര്‍ക്കാര്‍ വഴങ്ങിയിട്ടില്ല. മാത്രമല്ല സോഷ്യല്‍ ഓഡിറ്റ് യൂണിറ്റിന്റെ ഡയറക്ടറായ എബി ജോര്‍ജ്ജിനെ തല്‍സ്ഥാനത്ത് നിന്ന് നീക്കം ചെയ്ത് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ സിപിഎമ്മിന്റെ ചൊല്‍പ്പടിയിലാക്കുകയും ചെയ്തു. കുമ്മനം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button