KeralaLatest NewsNews

ഇടുക്കിയില്‍ മൃതദേഹം പിക്കപ്പ് വാനില്‍ കൊണ്ടു പോയ സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

ഇടുക്കി: ഇടുക്കിയില്‍ മൃതദേഹം പിക്കപ്പ് വാനില്‍ കൊണ്ടു പോയ സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. പീരുമേട് താലൂക്ക് ആശുപത്രിയില്‍ ആണ് സംഭവം. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച ഏലപ്പാറ സ്വദേശിയായ രാജുവിന്റെ മൃതദേഹമാണ് അംബുലന്‍സ് കിട്ടാത്തതിനെ തുടര്‍ന്ന് പിക്കപ്പ് വാനില്‍ വീട്ടിലേക്ക് കൊണ്ടു പോയത്. ഡല്‍ഹി സ്വദേശിയുടെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് മൃതദേഹം കൊണ്ടു പോകാനായി ബന്ധുകള്‍ എത്തിയപ്പോഴാണ് ആശുപത്രി ആംബുലന്‍സ് മറ്റൊരു ഓട്ടം പോയിരിക്കുകയാണെന്ന വിവരം ലഭിച്ചത്. കഴിഞ്ഞ മാസമായിരുന്നു സംഭവം.

ALSO READ: കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

സമീപത്തെ ആശുപത്രികളിലും ഫയര്‍ഫോഴ്‌സിന്റെ ആംബുലന്‍സിനായും അന്വേഷിച്ചെങ്കിലും അതും ലഭ്യമായില്ല. തുടര്‍ന്ന് മൃതദേഹം പിക്കപ്പ് വാനില്‍ കൊണ്ടു പോകുകയായിരുന്നു. മൃതദേഹം എത്രയും വേഗം കൊണ്ടുപോകണമെന്നാവശ്യപ്പെട്ട് ഡോക്ടര്‍മാര്‍ ദേഷ്യപ്പെട്ടെന്നും, മറ്റൊരു മാര്‍ഗവുമില്ലാത്തതിനാലാണ് വാന്‍ വിളിച്ചതെന്നുമായിരുന്നു ബന്ധുക്കളുടെ ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button