KeralaLatest NewsIndia

ശമ്പളം കിട്ടാത്തതില്‍ പ്രതിഷേധം വ്യത്യസ്ത രൂപത്തിൽ: കെ.എസ്‌.ആര്‍.ടി.സി. ജീവനക്കാര്‍ തല മുണ്ഡനം ചെയ്‌തു

പ്രതിസന്ധി പരിഹരിക്കാന്‍ മുഖ്യമന്ത്രിയോ ഗതാഗതമന്ത്രിയോ ഇടപെടാത്ത സാഹചര്യത്തിലായിരുന്നു ജീവനക്കാരുടെ പ്രതിഷേധം

തിരുവനന്തപുരം: ശമ്ബളം കിട്ടാത്തതില്‍ പ്രതിഷേധിച്ചു കെ.എസ്‌.ആര്‍.ടി.സി. ജീവനക്കാര്‍ തല മുണ്ഡനം ചെയ്‌തു പ്രതിഷേധിച്ചു. ഭരണപ്രതിപക്ഷ യൂണിയനുകള്‍ സെക്രട്ടേറിയറ്റിന്‌ മുന്നില്‍ അനശ്‌ചിതകാല സമരമിരിക്കുമ്പോഴാണു യൂണിയനുകളിലൊന്നും ഉള്‍പ്പെടാത്തവര്‍ ചീഫ്‌ ഓഫീസിനു മുന്നില്‍ വ്യത്യസ്‌ത രീതിയില്‍ പ്രതിഷേധിച്ചത്‌. കെ.എസ്‌.ആര്‍.ടി.സി വെല്‍ഫെയര്‍ അസോസിയേഷന്റ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

തൊഴിലാളി യൂണിയനുകള്‍ സെക്രട്ടേറിയറ്റിന്‌ മുന്നില്‍ നടത്തുന്ന സമരം ആത്മാര്‍ഥയില്ലാത്തതാണന്നും വെല്‍ഫെയര്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി വി.വി. ഹരിദാസ്‌ പറഞ്ഞു.പ്രതിസന്ധി പരിഹരിക്കാന്‍ മുഖ്യമന്ത്രിയോ ഗതാഗതമന്ത്രിയോ ഇടപെടാത്ത സാഹചര്യത്തിലായിരുന്നു ജീവനക്കാരുടെ പ്രതിഷേധം.

shortlink

Related Articles

Post Your Comments

Related Articles


Back to top button