Latest NewsNewsIndia

ഭര്‍ത്താവ് മരിച്ച മനോവിഷമത്തില്‍ മകളെ കൊലപ്പെടുത്തിയ ശേഷം ഭാര്യ തൂങ്ങിമരിച്ചു

മെട്രോയ്ക്ക് മുന്നില്‍ ഭര്‍ത്താവ് ചാടി ജീവനൊടുക്കിയ വിവരം അറിഞ്ഞ മനോവിഷമത്തില്‍ ഭാര്യ അഞ്ചു വയസ്സുള്ള മകളെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി. നോയിഡ സെക്ടര്‍ 128ല്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം സ്റ്റേഷനില്‍ ഇന്നലെ ഉച്ചയോടെയാണ് സംഭവം നടന്നത്. ചെന്നൈ സ്വദേശിയായ ഭരത് (33)ആണ് ജീവനൊടുക്കിയത്. സെക്ടര്‍ 128ലാണ് ഇയാളും കുടുംബവും കഴിഞ്ഞിരുന്നത്. ഒരു സ്വകാര്യ കബനിയില്‍ ജീവനക്കാരനായിരുന്നു മരിച്ച ഭരത്. ട്രെയിനു മുന്നില്‍ ചാടിയ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

വിവരം അറിഞ്ഞതിനു പിന്നാലെ ഭരത്തിന്റെ ഭാര്യ ആര്‍എംഎല്‍ ആശുപത്രിയില്‍ എത്തി ഭര്‍ത്താവിന്റെ മൃതദേഹം തിരിച്ചറിഞ്ഞിരുന്നു. തിരിച്ച് വീട്ടിലെത്തിയ യുവതി മകളെയും വിളിച്ച് മുറിയ്ക്കുള്ളില്‍ കയറി കതകടച്ചത്തിന് ശേഷം അഞ്ചു വയസ്സുള്ള മകളെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കുകയായിരുന്നു. ദമ്പതികള്‍ക്ക് സാമ്പത്തിക പ്രശ്നം ഉണ്ടായിരുന്നതായി യുവതി സഹോദരന്‍ പറഞ്ഞു. അതേസമയം രണ്ടിടത്തുനിന്നും ആത്മഹത്യ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button