KeralaLatest NewsNews

യുവാവിന്റെ മരണം : കൊച്ചിയിലെ റോഡുകളിലെ കുഴി നികത്താനൊരുങ്ങി അധികൃതര്‍

കൊച്ചി: കുഴിയില്‍ വീണ് യുവാവിന് ദാരുണ മരണം സംഭവിച്ചതോടെ നഗരത്തിലെ റോഡുകളുടെ അറ്റകുറ്റപണി അധികൃതര്‍ വേഗത്തിലാക്കി. നഗരത്തിലെ റോഡുകളുടെ അറ്റകുറ്റപണി വേഗത്തിലാക്കി അധികൃതര്‍. കഴിഞ്ഞ ദിവസമാണ് പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപത്തെ കുഴിയില്‍ വീണ് എറണാകുളം കൂനമ്മാവ് സ്വദേശി യദുലാലാണ് മരിച്ചത്. 8 മാസം മുന്‍പ് കുടിവെള്ള പൈപ്പ് നന്നാക്കാനായി വാട്ടര്‍ അതോറിറ്റി എടുത്ത കുഴി അടക്കാത്തതാണ് അപകടത്തിന് കാരണമായത്.

Read Also : ചെറുപ്രായത്തിലാണ് ഒരാളുടെ ജീവൻ നഷ്ടമായത്; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

ജല അതോറിറ്റിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി നഗരത്തില്‍ കുഴിച്ച കുഴികളാണ് അടയ്ക്കുന്നത്. രണ്ട് ദിവസത്തിനുള്ളില്‍ നഗരത്തിലെ റോഡുകള്‍ ഗതാഗത യോഗ്യമാക്കുമെന്ന് ജല അതോറിറ്റി അധികൃതര്‍ അറിയിച്ചു. കൂനമ്മാവ് സ്വദേശി യദുലാലിന്റെ മരണത്തിനിടയാക്കിയ കുഴിക്ക് സമാനമായി പാലാരിവട്ടം മെട്രോ സ്റ്റേഷന് മുന്നില്‍ നിന്ന് നൂറ് മീറ്റര്‍ മാത്രം അകലെയുള്ള കുഴിയും അധികൃതര്‍ കഴിഞ്ഞ രാത്രി അടച്ചു.

പൊതുമരാമത്ത് വകുപ്പില്‍ നിന്ന് അനുമതി കിട്ടാതിരുന്നതാണ് അറ്റകുറ്റപ്പണി വൈകിപ്പിച്ചതെന്നാണ് ജല അതോറിറ്റി അധികൃതരുടെ ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button