KeralaLatest NewsNews

പൗരത്വ ഭേദഗതി നിയമം; രണ്ടാം സ്വാതന്ത്ര്യ സമരം വേണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല

തിരുവനന്തപുരം: രണ്ടാം രാഷ്ട്ര വിഭജനത്തിനെ തടുക്കാൻ രണ്ടാം സ്വാതന്ത്ര്യ സമരം തന്നെ വേണമെന്ന് തന്നെ വ്യക്തമാക്കി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ബിജെപി സർക്കാർ കൊണ്ടുവന്ന പൗരത്വഭേദഗതി ബിൽ ഇന്ത്യ എന്ന ആശയത്തിനു തന്നെ വെല്ലുവിളിയാണ്. ഈ കരിനിയമത്തിലൂടെ എല്ലാ ഇന്ത്യക്കാരും സഹോദരീ സഹോദരന്മാരാണെന്ന ബോധത്തിൽ മതവിദ്വേഷം കലർത്തുകയാണെന്നും അദ്ദേഹം പറയുകയുണ്ടായി.

Read also: പൗരത്വ നിയമഭേദഗതിയില്‍ പുതിയ തീരുമാനം അറിയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ : വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളിലുള്ളവര്‍ക്ക് ആശ്വാസമായി കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ഉറപ്പ്

രാഷ്ട്രത്തിന്റെ അതിജീവനത്തിനായി അസാധാരണമായ കൂട്ടായ്മകളും സമരരീതികളും ആവശ്യമായി വരുമെന്നതുകൊണ്ടാണു സംസ്ഥാന സർക്കാരിനൊപ്പം സംയുക്ത സമരത്തിന് പ്രതിപക്ഷം തയാറായത്. ഏതെങ്കിലും മതവിഭാഗത്തിനു വേണ്ടി ആ വിഭാഗം നടത്തുന്ന സമരമല്ല, മറിച്ച് എല്ലാ ഇന്ത്യക്കാർക്കും വേണ്ടിയുള്ള സമരമാണിത്. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെയാണു ബില്ലിലൂടെ റദ്ദാക്കുന്നത്. ഇന്ത്യ എന്ന ആശയത്തെ ഇല്ലായ്മ ചെയ്യാതിരിക്കാൻ നമ്മൾ ഒന്നിക്കണമെന്ന സന്ദേശമാണ് ഡൽഹി രാം ലീല മൈതാനിയിൽ കണ്ടതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button