Latest NewsUAENews

പിന്നിലേക്കെടുത്ത കാറിടിച്ച് ഒന്നര വയസുകാരൻ മരിച്ചു

ഫുജൈറ: പിന്നിലേക്കെടുത്ത കാറിടിച്ച് ഒന്നര വയസുകാരൻ മരിച്ചു. യുഎഇയിലെ ഫുജൈറയില്‍ ശനിയാഴ്ചയായിരുന്നു സംഭവം. ദിബ്ബ അല്‍ ഫുജൈറയില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിനുപിന്നില്‍ കളിക്കുകയായിരുന്ന കുട്ടിയാണ് അപകടത്തില്‍പെട്ടത്. കുട്ടി നില്‍ക്കുന്നത് ഡ്രൈവറുടെ ശ്രദ്ധയില്‍പെട്ടില്ല. കുട്ടി കാറിന്റെ ടയറിനടിയില്‍പെടുകയായിരുന്നു. ഉടന്‍ തന്നെ കുട്ടിയെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Read also:  സംസ്ഥാനത്തിന് ഇന്ന് കറുത്ത ഞായര്‍ : വാഹനാപകടങ്ങളില്‍ ജീവന്‍ പൊലിഞ്ഞത് എട്ട് പേര്‍ക്ക്

ചെറിയ കുട്ടികളുടെ കാര്യത്തില്‍ മാതാപിതാക്കള്‍ അതീവ ശ്രദ്ധപുലര്‍ത്തണമെന്ന് പൊലീസ് അഭ്യര്‍ത്ഥിച്ചു. പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങള്‍ എടുക്കുന്നതിന് മുന്‍പ് ഡ്രൈവര്‍മാരും ശ്രദ്ധിക്കണം. യുഎഇയില്‍ മുൻപും പലയിടങ്ങളിലായി ഇത്തരം സംഭവങ്ങളില്‍ നിരവധി കുട്ടികളുടെ ജീവന്‍ നഷ്ടമായിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button