Latest NewsKeralaNews

‘അശ്രദ്ധയുടെ ഇരയാണ് ഷെഹ്ല. തികച്ചും ദൗര്‍ഭാഗ്യകരം’ വിദ്യാര്‍ത്ഥിനിയുടെ വീട് സന്ദര്‍ശിച്ച് 10 ലക്ഷം രൂപ കൈമാറി: മന്ത്രി

തിരുവനന്തപുരം: ക്ലാസ് മുറിയില്‍ പാമ്പ് കടിയേറ്റ് മരിച്ച ഷെഹ്ല ഷെറിന്റെ കുടുംബത്തിന് ധനസഹായം കൈമാറി. സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച പത്ത് ലക്ഷം രൂപ ഷെഹ്ലയുടെ വീട്ടിലെത്തി മന്ത്രി എകെ ബാലനാണ് കൈമാറിയത്. സംഭവത്തെ കുറിച്ച് മന്ത്രി തന്നെ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ക്ലാസ്മുറിയില്‍ പാമ്പ് കടിയേറ്റ് മരിച്ച ഷെഹ്ല ഷെറിന്റെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച പത്ത് ലക്ഷം രൂപയുടെ ധനസഹായം ഷെഹ്ലയുടെ വീട്ടിലെത്തി ഇന്ന് കൈമാറി.

അശ്രദ്ധയുടെ ഇരയാണ് ഷെഹ്ല. തികച്ചും ദൗര്‍ഭാഗ്യകരമാണ് സംഭവം. ഇനിയിത് എവിടെയും ആവര്‍ത്തിക്കാന്‍ പാടില്ല. കുടംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്ക് ചേരുന്നു.

എം.എല്‍.എ മാരായ ഐ.സി. ബാലകൃഷ്ണന്‍, സി.കെ. ശശീന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button