Latest NewsIndia

ക​ന​യ്യ​കു​മാ​ര്‍ ജാ​മി​യ​യി​ലെത്തി ; “പ​ല്ലും ന​ഖ​വും ഉ​പ​യോ​ഗി​ച്ച്‌ എ​തി​ര്‍​ക്കാ​ന്‍’ ആ​ഹ്വാ​നം

പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തേ​ക്കാ​ള്‍ ഭീ​ക​ര​മാ​ണു ദേ​ശീ​യ പൗ​ര​ത്വ ര​ജി​സ്ട്രേ​ഷ​ന്‍.

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ലെ ജാ​മി​യ മി​ല്ലി​യ സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ പ്ര​തി​ഷേ​ധി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു പി​ന്തു​ണ​യു​മാ​യി ജ​ഐ​ന്‍​യു സ​മ​ര​നാ​യ​ക​ന്‍ ക​ന​യ്യ​കു​മാ​ര്‍ എ​ത്തി.പ്ര​തി​ഷേ​ധം മു​സ്ലിം​ക​ള്‍​ക്കു വേ​ണ്ടി മാ​ത്ര​മ​ല്ലെ​ന്നും രാ​ജ്യ​ത്തി​ന്‍റെ മൊ​ത്തം സു​ര​ക്ഷി​ത​ത്വ​ത്തി​നു വേ​ണ്ടി​യു​ള്ള​താ​ണെ​ന്നും ക​ന​യ്യ​കു​മാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തേ​ക്കാ​ള്‍ ഭീ​ക​ര​മാ​ണു ദേ​ശീ​യ പൗ​ര​ത്വ ര​ജി​സ്ട്രേ​ഷ​ന്‍. ഇ​വ ര​ണ്ടി​നും എ​തി​രേ പ​ല്ലും ന​ഖ​വും ഉ​പ​യോ​ഗി​ച്ച്‌ എ​തി​ര്‍​ക്ക​ണ​മെ​ന്നും ക​ന​യ്യ​കു​മാ​ര്‍ ആ​ഹ്വാ​നം ചെ​യ്തു.

സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ ഏ​ഴാം നമ്പ​ര്‍ ഗേ​റ്റി​ല്‍ ക​ന​യ്യ​കു​മാ​ര്‍ വി​ദ്യാ​ര്‍​ഥി​ക​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു സം​സാ​രി​ക്കവെയാണ് ഇത് പറഞ്ഞത്. സം​യു​ക്ത സ​മ​ര സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വ്യാ​ഴാ​ഴ്ച ചെ​ങ്കോ​ട്ട​യി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ര്‍​ച്ച്‌ ന​ട​ത്തും. ജാ​മി​യ​യി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച്‌ സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ അ​ധ്യാ​പ​ക സം​ഘ​ട​ന ബു​ധ​നാ​ഴ്ച സ​മാ​ധാ​ന മാ​ര്‍​ച്ച്‌ ന​ട​ത്തി​യി​രു​ന്നു.ഡ​ല്‍​ഹി​യി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം ജ​ന​ങ്ങ​ള്‍ നി​ര​ത്തി​ലി​റ​ങ്ങി പ്ര​ക്ഷോ​ഭം ന​ട​ത്തി​യ സീ​ലം​പൂ​രി​ല്‍ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​വി​ടെ ന​ട​ന്ന അ​തി​ക്ര​മ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​തു​വ​രെ എ​ട്ടു പേ​ര്‍ അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്.

വ​ട​ക്ക് കി​ഴ​ക്ക​ന്‍ ഡ​ല്‍​ഹി മേ​ഖ​ല ക​ര്‍​ശ​ന പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. അതേസമയം പൗരത്വ ബില്ലിനെതിരേ ഡല്‍ഹിയില്‍ പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥിനിയുമായി കോളജ് വിദ്യാര്‍ഥികള്‍ റാലി നടത്തി. പരപ്പനങ്ങാടി കോ: ഓപ്പറേറ്റീവ് കോളജിലെ വിദ്യാര്‍ഥികളാണ് ഡല്‍ഹി ലോ കോളജ് വിദ്യാര്‍ഥിനിയും കാംപസ് ഫ്രണ്ട് നേതാവുമായ പരപ്പനങ്ങാടി തയ്യില്‍ ആദില ബാനുവുമായി പരപ്പനങ്ങാടിയില്‍ വന്‍ വിദ്യാര്‍ഥി റാലി നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button