KeralaLatest NewsNews

പേപ്പട്ടി കടിക്കാന്‍ വന്നാല്‍ എന്തു ചെയ്യണമെന്ന് യോഗം കൂടി തീരുമാനിക്കാറില്ല; വിമർശനവുമായി മാമുക്കോയ

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരായി പ്രതിഷേധങ്ങള്‍ ശക്തമായിരിക്കുകയാണ്. നിരവധി പേരാണ് ബില്ലിനെതിരെ രംഗത്തെത്തിയത്. കോഴിക്കോട് നഗരത്തില്‍ സാംസ്‌ക്കാരിക പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ സംഗമത്തില്‍ നടന്‍ മാമൂക്കോയയും പൗരത്വ ഭേദഗതി നിയമത്തിനെതിരെ രംഗത്തെത്തി. ഒരു പേപ്പട്ടി കടിക്കാന്‍ വന്നാല്‍ എന്ത് ചെയ്യുമെന്ന നമ്മള്‍ യോഗം കൂടി തീരുമാനിക്കാറില്ല, എന്താണോ വേണ്ടതെന്ന് അത് തന്നെ മനുഷ്യമ്മാര്‍ ചെയ്യുമെന്ന് മാമുക്കോയ വ്യക്തമാക്കി.

Read also: പൗരത്വ ഭേദഗതി നിയമത്തിന്റെ മറവില്‍ ലക്‌നൗവില്‍ പരക്കെ അക്രമം : പ്രതിഷേധക്കാര്‍ 37 വാഹനങ്ങള്‍ അഗ്നിക്കിരയാക്കി : മാധ്യമ സ്ഥാപനങ്ങളുടെ ഒബി വാനുകളും കത്തിച്ചു

20 കോടി ജനങ്ങളെ നിങ്ങള്‍ക്ക് ഒരു ചുക്കും ചെയ്യാന്‍ സാധിക്കില്ല. ഇന്ത്യയിലെ റോഡുകളുടെയും സ്ട്രീറ്റുകളുടെയും പേരുമാറ്റിയാണ് ഇവര്‍ തുടങ്ങിയത്. എന്റെ ബാപ്പയുടെ ബാപ്പയുടെ കാലം മുതല്‍ ഞങ്ങളിവിടെ ജീവിക്കുന്നുണ്ട്. ഇനിയും ഇവിടെ തന്നെ തുടരും. ഈ സ്ഥലം ഒരുത്തന്റേയും കുത്തകയല്ലെന്നും മാമുക്കോയ കൂട്ടിച്ചേർത്തു. തലപോകാന്‍ നില്‍ക്കുമ്പോള്‍ കയ്യിന്റെയും വിരലിന്റെയും കാര്യം ആലോചിച്ചു ഭയന്നിട്ടു കാര്യമില്ല. പോരാടുക തന്നെ ചെയ്യുമെന്നും ആദ്ദേഹം പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button