Latest NewsNewsInternational

വീട്ടില്‍ തുണി അലക്കാനും ഭക്ഷണം പാകം ചെയ്യാനും വൃത്തിയാക്കാനും വരെ ഇനി ഊബറിനെ വിളിക്കാം

എല്ലാത്തരം ജോലികള്‍ക്കും ഇനി ഓണ്‍ലൈന്‍ ടാക്സി ശൃംഖലയില്‍ പടര്‍ന്നുപന്തലിച്ച ഊബറിനെ സമീപിക്കാം. ഊബര്‍ വര്‍ക്സ് എന്നുപേരിട്ട പദ്ധതിയില്‍ ഇടത്തരം ജോലികള്‍ക്ക് ആവശ്യമുള്ളവരെ എത്തിക്കാനാണ് ഊബറിന്റെ നീക്കം. ഹോസ്പിറ്റാലിറ്റി, ഈവന്റുകള്‍, ചെറുകിട മേഖലകള്‍, വീടുകള്‍ എന്നിവയ്ക്കാണ് ഉബര്‍ വര്‍ക്സ് ജോലിക്കാരെ എത്തിക്കുക. മയാമിയിലും ഊബര്‍ വര്‍ക്സ് ലഭ്യമാക്കും. ഷിക്കാഗോയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഊബര്‍ പദ്ധതി നടപ്പാക്കാന്‍ ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.

കാര്‍ ബുക്കിംഗ് സര്‍വ്വീസ് പലയിടങ്ങളിലും സുരക്ഷാ പ്രശ്നങ്ങളായി മാറുന്നത് മൂലം ഊബര്‍ ഓഹരികള്‍ തകര്‍ച്ച നേരിടുകയാണ്. ഈ സാഹചര്യത്തിലാണ് ഊബറിന്റെ പുതിയ നീക്കം. ഇതിന്റെ ഭാഗമായി കൂടുതല്‍ ഡ്രൈവര്‍മാരെ ക്ഷണിക്കുന്നതായി ഊബര്‍ വര്‍ക്സ് സിഇഒ ആന്‍ഡ്രെ ലിസ്‌കോവിച്ച് വ്യക്തമാക്കി. പുസ്തകം വിറ്റു തുടങ്ങിയ ആമസോണ്‍ ഇന്ന് ലോകത്തില്‍ ലഭ്യമായ എല്ലാ വസ്തുക്കളും വില്‍ക്കുന്ന അതേ മോഡലാണ് ഊബര്‍ പിന്തുടരുന്നത്. വീട്ടില്‍ തുണി അലക്കാനും, ഭക്ഷണം പാകം ചെയ്യാനും, വൃത്തിയാക്കാനും വരെ ഊബര്‍ ആളെ എത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button