Latest NewsIndia

‘പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ പോലീസുകാരെ കൊണ്ട് ചെരുപ്പ് നക്കിക്കും’ പോലീസ് സേനയെ അപമാനിച്ച് മുൻ എംപി

തെലുങ്ക് ദേശം പാര്‍ട്ടി അധികാരത്തില്‍ എത്തിയാല്‍ പോലീസ് ഉദ്യോഗസ്ഥരെക്കൊണ്ട് തന്റെ കാലിലെ ചെരുപ്പു നക്കിക്കും എന്നാണ് ദിവാകര്‍ റെഡ്ഡി പറഞ്ഞത്.

അമരാവതി: പോലീസ് സേനയെ അപമാനിക്കുന്ന പരാമര്‍ശവുമായി തെലുങ്ക് ദേശം പാര്‍ട്ടി നേതാവ്. തെലുങ്ക് ദേശം പാര്‍ട്ടി മുതിര്‍ന്ന നേതാവും അനന്തപുര്‍ മുന്‍ എംപിയുമായ സിജെ ദിവാകര്‍ റെഡ്ഡിയാണ് പോലീസുകാരെ അധിക്ഷേപിക്കുന്ന പരാമര്‍ശവുമായി രംഗത്തെത്തിയത്. തെലുങ്ക് ദേശം പാര്‍ട്ടി അധികാരത്തില്‍ എത്തിയാല്‍ പോലീസ് ഉദ്യോഗസ്ഥരെക്കൊണ്ട് തന്റെ കാലിലെ ചെരുപ്പു നക്കിക്കും എന്നാണ് ദിവാകര്‍ റെഡ്ഡി പറഞ്ഞത്. പോലീസ് ഉദ്യോഗസ്ഥര്‍ വൈഎസ്‌ആര്‍ കോണ്‍ഗ്രസിന്റെ ശിങ്കിടികളായാണ് വര്‍ത്തിക്കുന്നത്.

ടിഡിപി പ്രവര്‍ത്തകരെ വൈഎസ്‌ആര്‍ കോണ്‍ഗ്രസില്‍ ചേര്‍ക്കുന്നതിന് പോലീസുകാര്‍ക്ക് മേല്‍ ഇവര്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. ടിഡിപി പ്രവര്‍ത്തകര്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍ എടുക്കുന്നതിനും പോലീസുകാരെ ഇവര്‍ നിര്‍ബന്ധിക്കുന്നുണ്ട്. ഭരണപക്ഷത്തിന്റെ ആജ്ഞയ്ക്ക് അനുസരിച്ച്‌ ചലിക്കുകയാണ് പോലീസുകാര്‍ ചെയ്യുന്നത്. നിരവധി പാര്‍ട്ടി പ്രവര്‍ത്തകരെയാണ് ഇവരുടെ നിര്‍ദ്ദേശ പ്രകാരം പോലീസുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചിട്ടുള്ളത്. ഡിടിപി അധികാരത്തില്‍ വരികയാണെങ്കില്‍ പോലീസ് ഉദ്യോഗസ്ഥരെ കൊണ്ട് ചെരുപ്പ് നക്കിക്കും. റെഡ്ഡി പറഞ്ഞു.

‘ഇന്ത്യൻമുസ്ലീങ്ങൾക്ക് പാകിസ്ഥാനിൽ വരണമെന്നാണ് ആഗ്രഹം എന്നാൽ ഒറ്റ എണ്ണത്തിനെ ഇവിടെ കയറ്റില്ലെന്ന്’ ഇമ്രാൻ ഖാൻ

അനന്തപൂരില്‍വെച്ച്‌ നടന്ന ചടങ്ങിനിടെയാണ് റെഡ്ഡിയുടെ വിവാദ പരാമര്‍ശം.ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും പാര്‍ട്ടി പ്രസിഡന്റും ഉള്‍പ്പെടെയുള്ള ആളുകള്‍ സന്നിഹിതരായ വേദിയില്‍ വെച്ചായിരുന്നു റെഡ്ഡിയുടെ പരാമര്‍ശം.അതേസമയം വിവാദ പരാമര്‍ശത്തിനെതിരെ പോലീസ് അസ്സോസ്സിയേഷനും രംഗത്തെത്തി. പരാമര്‍ശത്തില്‍ റെഡ്ഡി ഉടന്‍ മാപ്പു പറയണമെന്നും അല്ലെങ്കില്‍ അപകീര്‍ത്തി കേസ് നല്‍കുമെന്നും പോലീസ് അസോസിയേഷന്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button