Latest NewsIndiaInternational

‘ഇന്ത്യൻമുസ്ലീങ്ങൾക്ക് പാകിസ്ഥാനിൽ വരണമെന്നാണ് ആഗ്രഹം എന്നാൽ ഒറ്റ എണ്ണത്തിനെ ഇവിടെ കയറ്റില്ലെന്ന്’ ഇമ്രാൻ ഖാൻ

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങള്‍ ഉയര്‍ത്തിക്കാട്ടി അപവാദം പ്രചരിപ്പിക്കുന്നതിലൂടെ സ്വന്തം രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ മറച്ചുവെയ്ക്കാനാണ് ഇമ്രാന്‍ ഖാന്റെ ശ്രമം.

ഇസ്ലാമാബാദ് : പാകിസ്ഥാനിലേയ്ക്ക് വരാന്‍ ഇന്ത്യന്‍ മുസ്ലീങ്ങള്‍ക്ക് ആഗ്രഹമുണ്ടെന്നും എന്നാല്‍ അവരെ പാകിസ്ഥാനിലേയ്ക്ക് കയറ്റില്ലെന്നും പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ . രണ്ട് ദിവസം മുന്‍പ് ജനീവയിലെ ഗ്ലോബല്‍ ഫോറത്തില്‍ പറഞ്ഞ നിലപാട് പാക് മാദ്ധ്യമങ്ങളില്‍ ആവര്‍ത്തിക്കുകയായിരുന്നു ഇമ്രാന്‍ .പൗരത്വ ഭേദഗതി നിയമം വന്നതോടെയാണ് ഇന്ത്യയില്‍ നിന്ന് പാകിസ്ഥാനിലേയ്ക്ക് വരാന്‍ അവര്‍ ആഗ്രഹിക്കുന്നത് . എന്നാല്‍ അത്തരത്തില്‍ വരുന്ന അഭയാര്‍ത്ഥികളെ തങ്ങള്‍ സ്വീകരിക്കില്ല .

കശ്മീരില്‍ ഇന്ത്യ മിസൈലുകള്‍ നിക്ഷേപിക്കുന്നുണ്ട് . ഇതില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് ഇപ്പോള്‍ പൗരത്വ നിയമ ഭേദഗതി കൊണ്ടു വന്നത് . ഇത് സംബന്ധിച്ച്‌ പാകിസ്ഥാന്‍ യു എന്നിനു കത്ത് നല്‍കിയതായും ഇമ്രാന്‍ ഖാന്‍ പറഞ്ഞു .അതേസമയം ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളില്‍ അഭിപ്രായം പറയുന്നതിന് മുന്‍പ് സ്വന്തം രാജ്യത്തെ ന്യൂന പക്ഷങ്ങളുടെ അവകാശം സംരക്ഷിക്കാനാണ് പാകിസ്താന്‍ ശ്രമിക്കേണ്ടതെന്ന് ഇന്ത്യ പറഞ്ഞു.

കഴിഞ്ഞ 72 വര്‍ഷങ്ങളായി പാകിസ്താനില്‍ ഹിന്ദു ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്നത് കൊടിയ പീഡനങ്ങള്‍ ആണ്. സ്വന്തം ജീവനില്‍ ഭയന്നാണ് ന്യൂനപക്ഷങ്ങള്‍ ഇന്ത്യയിലേക്ക് പലായനം ചെയ്തത്. 1971 ല്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ പാക് സൈന്യം നടത്തിയ അതിക്രമം നിങ്ങള്‍ മറന്നാലും ലോകം മറക്കില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി രവീഷ് കുമാര്‍ വ്യക്തമാക്കി. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങള്‍ ഉയര്‍ത്തിക്കാട്ടി അപവാദം പ്രചരിപ്പിക്കുന്നതിലൂടെ സ്വന്തം രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ മറച്ചുവെയ്ക്കാനാണ് ഇമ്രാന്‍ ഖാന്റെ ശ്രമം.

മുസ്ലീങ്ങളെ പുറത്താക്കാനുള്ളതാണ് പൗരത്വ ഭേദഗതി എന്നത് പച്ചകള്ളം : അഡ്വ. കെ. രാം കുമാര്‍.

പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നതിലൂടെ രാജ്യം വിടേണ്ടിവരുന്ന മുസ്ലീങ്ങളെക്കുറിച്ച്‌ ഓര്‍ത്ത് വിലപിക്കുന്ന ഇമ്രാന്‍ ഖാന്‍ ആദ്യം സ്വന്തം രാജ്യത്തെ ന്യൂന പക്ഷങ്ങളെ സംരക്ഷിക്കുകയാണ് വേണ്ടതെന്നും രവീഷ് കുമാര്‍ ഓര്‍മ്മിപ്പിച്ചു. ഇന്ത്യയ്‌ക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനു വേണ്ടി മാത്രമാണ് പാകിസ്താന്‍ ആഗോള വേദികളെ ഉപയോഗപ്പെടുത്തുന്നത്.

വേദികളില്‍ ഇടുങ്ങിയ രാഷ്ട്രീയ അജണ്ടയാണ് ഇമ്രാന്‍ ഖാന്‍ പ്രചരിപ്പിക്കുന്നത്. ഇന്ത്യയെക്കുറിച്ചുള്ള അപവാദം പ്രചരിപ്പിക്കാനല്ല മറിച്ച്‌ സ്വന്തം രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിനായി വാദിക്കാനാണ് ആഗോള വേദികളെ ഉപയോഗപ്പെടുത്തേണ്ടതെന്നും രവീഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button