KeralaLatest NewsIndia

മുസ്ലീങ്ങളെ പുറത്താക്കാനുള്ളതാണ് പൗരത്വ ഭേദഗതി എന്നത് പച്ചകള്ളം : അഡ്വ. കെ. രാം കുമാര്‍.

ഇന്ത്യന്‍ ഭരണഘടനയില്‍ നിലവിലുള്ള പൗരന്മാരുടെ പൗരത്വം എടുത്തു കളയുന്നതിന് വകുപ്പില്ല.

കൊച്ചി : പൗരത്വം എടുത്തു കളയാന്‍ ഒരു ഭരണകൂടത്തിനും സാധിക്കില്ലെന്നും മറിച്ചുള്ള പ്രചരണം പച്ചക്കള്ളമാണെന്നും അഡ്വ. കെ. രാം കുമാര്‍. മുസ്ലീങ്ങളെ പുറത്താക്കാ നുള്ളതാണ് പൗരത്വ ഭേദഗതി നിയമമെന്ന പ്രചാരണം ഉച്ചക്കിറുക്കാണെന്ന് പ്രമുഖ അഭിഭാഷകനും ഭരണഘടനാ വിദഗ്ധനുമായ അഡ്വ. കെ.രാംകുമാര്‍ വ്യക്തമാക്കി.ഇന്ത്യന്‍ ഭരണഘടനയില്‍ നിലവിലുള്ള പൗരന്മാരുടെ പൗരത്വം എടുത്തു കളയുന്നതിന് വകുപ്പില്ല.

ചില വിഭാഗങ്ങള്‍ക്ക് പൗരത്വം നിഷേധിക്കുന്നതിനുള്ള മുന്നൊരുക്കമാണ് പൗരത്വ ഭേദഗതി നിയമമെന്നുള്ള പ്രചരണം സമൂഹത്തില്‍ ഭീതി പടര്‍ത്തി സംഘര്‍ഷം സൃഷ്ടിക്കാനുള്ള ഗൂഢാലോചനയുടെ ഫലമാണ്, പൗരത്വം നിയമപരമായ ഒരു അവകാശമല്ല. പൗരത്വത്തിനുള്ള നിരവധി കേസ്സുകള്‍ കോടതികള്‍ തള്ളിയിട്ടുണ്ട്. പൗരത്വം നല്‍കാനുള്ള അവകാശം കേന്ദ്രസര്‍ക്കാരിന് മാത്രമാണ്. ഇത് സുപ്രീം കോടതി തന്നെ ഇതിന് മുമ്പ് പ്രഖ്യാപിച്ചിട്ടുണ്ട്, അദ്ദേഹം പറഞ്ഞു.

ശ്രീലങ്കയിലെ തമിഴ് വംശജരുടെയും പാകിസ്ഥാനില്‍ ഷിയാ മുസ്ലീങ്ങള്‍ക്കും അഹമ്മദീയര്‍ക്കെതിരെയും ഉള്ള വിവേചനം മതപരമല്ലെന്നും രാം കുമാര്‍ അഭിപ്രായപ്പെട്ടു.പാകിസ്ഥാനിലേക്ക് പോകാതെ ഇന്ത്യയില്‍ തുടരാന്‍ തീരുമാനിച്ച മുസ്ലിം സഹോദരന്മാര്‍ ഭാരതീയ സമൂഹത്തിന്റെ അവിഭാജ്യഘടകമാണ്.പൗരത്വനിയമത്തിന്റെ പേരിലുള്ള രാഷ്ട്രീയ കോമാളിത്തം എത്രയും വേഗം അവസാനിപ്പിക്കാന്‍ അദ്ദേഹം കോണ്‍ഗ്രസ്, സിപിഎം കക്ഷികളോട് ആവശ്യപ്പെട്ടു.

മംഗളുരു പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ വ​ട​ക്ക​ന്‍ ജി​ല്ല​ക​ളി​ല്‍ ക​ര്‍​ശ​ന ജാ​ഗ്ര​ത പു​ല​ര്‍​ത്താ​ന്‍ ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റയുടെ നി​ര്‍​ദേ​ശം, കർണ്ണാടക ബസ് തടഞ്ഞു

ജനം ഇത്തരം രാഷ്ട്രീയക്കാരെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുമെന്നും രാം കുമാര്‍ അഭിപ്രായപ്പെട്ടു. കൊച്ചിയില്‍ ബിജെപി സംഘടിപ്പിച്ച ശില്പശാലയില്‍ സംസാരിക്കുകയായിരുന്നു രാം കുമാര്‍. കാന്തപുരം അബൂബക്കര്‍ മുസലിയാരും, ഡല്‍ഹി ഇമാമും മുസ്ലിം ലീഗിന്റെ അഭിഭാഷകന്‍ വി. കെ. ബീരാനും മറ്റും പൗരത്വ ഭേദഗതി നിയമം മുസ്ലിങ്ങള്‍ക്കെതിരെയോ വിവേചനപരമോ അല്ലെന്ന് ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും രാം കുമാര്‍ സൂചിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button