Latest NewsBikes & ScootersNewsAutomobile

ഈ മോഡൽ ആക്റ്റീവ സ്കൂട്ടറുകളുടെ നിർമാണം അവസാനിപ്പിക്കാനൊരുങ്ങി ഹോണ്ട

ഇന്ത്യയിൽ ആക്റ്റീവ സ്കൂട്ടറുകളുടെ ബിഎസ് IV പതിപ്പിന്റെ നിർമാണം അവസാനിപ്പിക്കാനൊരുങ്ങി ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ട. രാജ്യത്ത് 2020 ഏപ്രില്‍ ഒന്നുമുതല്‍ ബിഎസ് VI പ്രാബല്യത്തിൽ വരുന്നതിന്റെ ഭാഗമായാണ് നടപടി. ഡീലര്‍ഷിപ്പുകളില്‍ നിലവിലുള്ള ബിഎസ് IV മോഡലുകള്‍ വിറ്റഴിക്കാനാകും ഇനി ഹോണ്ട ലക്ഷ്യമിടുന്നതെന്നു റിപ്പോർട്ടിൽ പറയുന്നു. ബിഎസ് IV നിലവാരത്തിലുള്ള മോഡലുകളുടെ വില്‍പ്പന അവസാനിപ്പിച്ച്‌ ബിഎസ് VI പതിപ്പുകളുടെ വില്‍പ്പനയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഇനിയുള്ള പദ്ധതി.

Also read : അടിമുടിമാറ്റം, കിടിലൻ ലുക്കിൽ പുതിയ ഫസിനോ 125 സിസി ബിഎസ്-6 മോഡൽ വിപണിയിലെത്തിച്ച് യമഹ

ഈ വർഷം സെപ്റ്റംബറിൽ ബിഎസ് VI നിലവാരത്തിലുള്ള ആക്ടിവ 125 ഹോണ്ട വിപണിയിൽ എത്തിക്കുകയും ഒക്ടോബര്‍ മാസത്തില്‍ സ്‌കൂട്ടറിന്റെ വിതരണം ആരംഭിക്കുകയും ചെയ്തിരുന്നു.ഇതുവരെ മികച്ച വിൽപ്പനയാണ് മോഡലിന് ലഭിക്കുന്നതെന്നും കമ്പനി അറിയിച്ചു. അതേസമയം അടിമുടി മാറ്റത്തോടെ ജനപ്രിയ സ്‍കൂട്ടറായ ആക്ടിവ 110 സിസി 6ജി പതിപ്പ് ഉടൻ ഹോണ്ട വിപണിയിൽ എത്തിക്കും. 2019 ഡിസംബര്‍ 21 -ന് സ്‌കൂട്ടറിനെ അവതരിപ്പിക്കുമെന്ന റിപ്പോർട്ടുകളും, ആക്ടിവ 6ജി -യുടെ പരീക്ഷണ ചിത്രങ്ങളും നേരത്തെ പുറത്തു വന്നിരുന്നു. ഏപ്രിൽ മുതൽ നടപ്പാക്കാൻ പോകുന്ന ബിഎസ്6നിലവാരത്തിലുള്ള ഫ്യുവല്‍ ഇഞ്ചക്ഷനായിരിക്കും 6ജിയിൽ ഇടം നേടുക. നിലവിലെ ആക്ടിവ മോഡലുകളെ അപേക്ഷിച്ച് പത്തുശതമാനം കൂടുതല്‍ കാര്യക്ഷമതയും, ഇന്ധനക്ഷമതയും ആക്ടിവ 6ജിയിൽ പ്രതീക്ഷിക്കാം.

എൽ.ഇ.ഡി ഹെഡ്‌ലാംപ്, പുതിയ ഡിസൈനിലുള്ള ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, പുതിയ ഡിസൈനിലുള്ള ഗ്രാഫിക്സ്, എല്‍ഇഡി ടെയില്‍ ലാമ്പ്, 12 ഇഞ്ച് അലോയി വീൽ, ഡിസ്ക് ബ്രേക്ക്, മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്ക്, സ്മാര്‍ട്ട്ഫോണ്‍ കണക്ടിവിറ്റിയോടുകൂടി പുതിയ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റർ എന്നിവയാണ് പ്രധാന സവിശേഷതകൾ. നിലവിൽ വിപണിയിലുള്ള പതിപ്പില്‍ നിന്നും ആക്ടിവ 6ജിയ്ക്ക് 5,000 രൂപ മുതല്‍ 7,000 രൂപ വരെ വില കൂടാൻ സാധ്യതയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button