KeralaLatest NewsNews

പൗരത്വ ബിൽ: ആരിഫ് മുഹമ്മദ് ഖാന്‍ ഉടന്‍ കേരളം വിടണം; ഗവര്‍ണർക്ക് താക്കീതുമായി വെല്‍ഫെയര്‍ പാര്‍ട്ടി

തിരുവനന്തപുരം: പൗരത്വ ബില്ലിനെ അനുകൂലിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് താക്കീതുമായി വെല്‍ഫെയര്‍ പാര്‍ട്ടി. ഗവര്‍ണര്‍ എത്രയും വേഗം കേരളം വിടണമെന്നാണ് മുസ്ലീം സംഘടനയായ ജമാ അത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ പാര്‍ട്ടിയായ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ആവശ്യം. രാജ്ഭവനിലേക്ക് നടത്തിയ മാര്‍ച്ചിലാണ് ഗവര്‍ണറെ നാടുകടത്തണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ആവശ്യപ്പെട്ടിരിക്കുന്നത് . മാര്‍ച്ച് രാജ്ഭവന് മുന്നില്‍ പോലീസ് തടയുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ ചരിത്രം അറിയാത്ത വ്യക്തിയാണ് ഗവര്‍ണര്‍ എന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിച്ച വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ ഷെഫീഖ് വെല്ലുവിളിച്ചു.

വെല്‍ഫെയര്‍ പാര്‍ട്ടി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് രാജ്ഭവനിലേക്ക് മാര്‍ച്ച് നടയത്തിയത്. പൗരത്വ നിയമ ഭേദഗതിക്കെതിരായി നടക്കുന്ന പ്രതിഷേധങ്ങള്‍ സംസ്ഥാനത്ത് ക്രമസമാധാന പ്രശ്ന ഉയര്‍ന്നു വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും പ്രതിഷേധങ്ങള്‍ അക്രമാസക്തമാകരുതെന്നും ഗവര്‍ണര്‍ കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. ഇതാണ് ജമാ അത്തെ ഇസ്ലാമിയെയും വെല്‍ഫയര്‍ പാര്‍ട്ടിയെയും പ്രകോപിപ്പിച്ചത്. സംഘടനകള്‍ക്ക് വിയോജിപ്പ് അറിയിക്കാം. രാജ്ഭവന്റെ വാതിലുകള്‍ തുറന്ന് കിടക്കും. ഭിന്നാഭിപ്രായങ്ങള്‍ ഉണ്ടെങ്കില്‍ അത് കേള്‍ക്കാനും ചര്‍ച്ച ചെയ്യാനും താന്‍ തയ്യാറാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

ജനാധിപത്യ രീതിയില്‍ വിയോജിക്കാനും പ്രതിഷേധിക്കാനും അവകാശം എല്ലാവര്‍ക്കും ഉണ്ട്. എന്നാല്‍ നിയമം കയ്യിലെടുക്കാന്‍ ആര്‍ക്കും അവകാശം ഇല്ല. അക്രമം ഒന്നിനും പരിഹാരമല്ലെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു. അക്രമത്തിലേക്ക് പ്രതിഷേധങ്ങള്‍ പോയാല്‍ ബാധിക്കുന്നത് സാമാന്യ ജനവിഭാഗങ്ങളെയാണ്. അതുകൊണ്ട് തന്നെ അക്രമങ്ങളെ ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും അക്രമമുണ്ടായാല്‍ നിയന്ത്രിക്കുക എന്നത് പോലീസിന്റെ ഉത്തരവാദിത്തമാണെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

ALSO READ: ‘മം​ഗ​ളു​രു​വി​ല്‍ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​ക്കി​യത് മ​ല​യാ​ളി​കൾ ,മലയാളികള്‍ പൊ​തു​മു​ത​ല്‍ ന​ശി​പ്പി​ച്ചു​ പോ​ലീ​സ് സ്റ്റേ​ഷ​നു തീ​വ​യ്ക്കാ​ന്‍ ശ്ര​മിച്ചു’ – കർണ്ണാടക ആഭ്യന്തര മന്ത്രിയുടെ ആരോപണം

പൗരത്വ നിയമ ഭേദഗതി കേരളത്തില്‍ നടപ്പാക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെതിരെ കഴിഞ്ഞ ദിവസവും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്തെത്തിയിരുന്നു. കേന്ദ്ര നിയമം നടപ്പാക്കില്ലെന്ന് പറയാന്‍ സംസ്ഥാനങ്ങള്‍ക്ക് കഴിയില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു. വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡണ്ട് ശ്രീജ നെയ്യാറ്റിന്‍കര, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ലാ പ്രസിഡണ്ട് ആദില്‍ അബ്ദുള്‍ റഹീം എന്നിവരാണ് ഗവര്‍ണര്‍ കേരളം വിടണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button