Latest NewsNewsIndia

പൗരത്വ ബിൽ: ബെംഗലൂരിൽ കരുതലോടെ; മാധ്യമ പ്രവർത്തകർക്ക് നിയന്ത്രണം ഏർപ്പെടുത്തി പൊലീസ്

ബെംഗലൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കടുത്ത പ്രക്ഷോഭം നടക്കുന്ന ബെംഗലൂരിൽ മാധ്യമ പ്രവർത്തകർക്ക് പൊലീസ് നിയന്ത്രണം ഏർപ്പെടുത്തി. ബെംഗലൂരിൽ നിരോധനാജ്ഞ നിലനിൽക്കുകയാണ്. തെറ്റായ വാർത്തകളും, വീഡിയോകളും പ്രചരിപ്പിച്ചതിനാണ് മലയാള ടെലിവിഷൻ മാധ്യമങ്ങൾക്കെതിരായ പൊലീസ് നടപടി.

അതേസമയം, പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രാ​യ ക​ര്‍​ണാ​ട​ക​യി​ലെ പ്ര​തി​ഷേ​ധ​ങ്ങ​ളി​ല്‍ മലയാളി മാധ്യമങ്ങളും, വിദ്യാർത്ഥികളുമാണ് പ്രശ്നങ്ങളുണ്ടാക്കിയതെന്നു ക​ര്‍​ണാ​ട​ക ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ ബ​സ​വ​രാ​ജ് ബൊ​മ്മ​യ്യ പറഞ്ഞു. മം​ഗ​ളു​രു​വി​ല്‍ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​ക്കി​യ​തു മ​ല​യാ​ളി​ക​ളാ​ണ്, അ​വ​ര്‍ പൊ​തു​മു​ത​ല്‍ ന​ശി​പ്പി​ച്ചു​വെ​ന്നും പോ​ലീ​സ് സ്റ്റേ​ഷ​നു തീ​വ​യ്ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്നും ബൊ​മ്മ​യ്യ ആ​രോ​പി​ച്ചു. മം​ഗ​ളു​രു​വി​ല്‍ പൗ​ര​ത്വ​ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ ന​ട​ക്കു​ന്ന പ്ര​തി​ഷേ​ധം അ​ക്ര​മാ​സ​ക്ത​മാ​വാ​ന്‍ കാ​ര​ണം പു​റ​ത്തു​നി​ന്നു വ​ന്ന​വ​രാ​ണ്.

അ​തി​ല്‍ കൂ​ടു​ത​ലും കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള​വ​രാ​ണ്. അ​യ​ല്‍ സം​സ്ഥാ​ന​ത്തു​നി​ന്നു​ള്ള​വ​ര്‍ പ്ര​തി​ഷേ​ധ​ത്തി​ല്‍ പ​ങ്കെ​ടു​ത്തി​രു​ന്നുവെന്നും അദ്ദേഹം ആരോപിച്ചു. പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി പ്ര​തി​ഷേ​ധ​ക്കാ​ര്‍​ അക്രമാസക്തരായതോടെ ഇവർക്ക് നേ​രെ മം​ഗ​ളു​രു​വി​ല്‍ പോ​ലീ​സ് ന​ട​ത്തി​യ വെ​ടി​വ​യ്പി​ല്‍ ര​ണ്ടു​പേ​ര്‍ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. ന​ഗ​ര​ത്തി​ല്‍ ക​ര്‍​ഫ്യൂ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. അതേസമയം കേരളത്തിലെ വടക്കൻ ജില്ലകളിൽ പ്രതിഷേധം നടന്നു. ക്യാംപസ് ഫ്രണ്ടിന്റെ നേതൃത്വത്തിൽ കർണ്ണാടക ബസുകൾ തടയുകയും കർണ്ണാടക മുഖ്യമന്ത്രി യെദിയൂരപ്പയുടെ കോലം കത്തിക്കുകയും ചെയ്തു.

രാത്രി കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട ബസാണ് കാംപസ് ഫ്രണ്ടിന്റെയും ഡിവൈഎഫ്‌ഐയുടെയും നേതൃത്വത്തില്‍ തടഞ്ഞത്.കാംപസ് ഫ്രണ്ട് ദേശീയ സമിതി അംഗം ടി അബ്ദുല്‍നാസറിന്റെ നേതൃത്വത്തില്‍ രാത്രിയില്‍ റോഡ് ഉപരോധം ഉള്‍പ്പെടെയുള്ള പ്രതിഷേധപരിപാടികള്‍ നടന്നു. പ്രവര്‍ത്തകര്‍ കര്‍ണാടക മുഖ്യമന്ത്രി യദ്യൂരപ്പയുെട കോലം കത്തിച്ചു.ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി നിജില്‍, ഡിസിസി പ്രസിഡന്റ് ടി സിദ്ദിഖ് എന്നവരുടെ നേതൃത്വത്തിലും യുവജനങ്ങള്‍ നഗരത്തില്‍ പ്രതിഷേധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button