Kerala

എ.ടി.എം കവര്‍ച്ചാശ്രമം പ്രതികള്‍ അറസ്റ്റില്‍

ആറന്മുള ജംഗ്ഷനിലെ കാനറാ ബാങ്ക് എടിഎം കൗണ്ടറിനുള്ളില്‍ ഈ വര്‍ഷം മാര്‍ച്ചില്‍ നടന്ന കവര്‍ച്ചാശ്രമത്തിലെ പ്രതികളെ ആറന്മുള പോലീസ് അറസ്റ്റ് ചെയ്തു. കോഴഞ്ചേരിയിലും മറ്റും ആള്‍പ്പാര്‍പ്പില്ലാത്ത വീടുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തി വന്ന ചിറ്റാര്‍ തോമ എന്ന തോമസിനെയും കൂട്ടുപ്രതികളെയും കഴിഞ്ഞിടെ പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് ഇടശേരിമല സ്വദേശികളായ സുമോദ് (39), ഉല്ലാസ്(38) എന്നിവരെ ഏഴാം തീയതി അറസ്റ്റ് ചെയ്തത്.

Read also: കൂടെ പഠിക്കുന്ന ചങ്കു കൂട്ടുകാരന്റെ ചേച്ചിക്ക് വേണ്ടി ക്ലാസ് കഴിഞ്ഞ് തട്ടുകട നടത്തുന്ന കൂട്ടുകാര്‍- കുറിപ്പ്

എ ടി എം കൗണ്ടറിലെ സിസിടിവി ദൃശ്യങ്ങളും മറ്റും പരിശോധിച്ചു പ്രതികളെ സ്ഥിരീകരിച്ച ശേഷം ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഉല്ലാസ് നിരവധി കേസുകളില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ള ആളാണ്. സുമോദ് ആറന്മുള പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പലതരം കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ള ആളാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കുറ്റകൃത്യത്തിനുശേഷം ഒളിവില്‍പോയ മോഷ്ടാക്കള്‍ പോലീസിന്റെ വ്യാപകമായ അന്വേഷണത്തിനൊടുവില്‍ വലയിലാവുകയായിരുന്നു. ജില്ലാ പോലീസ് മേധാവി ജി. ജയദേവിന്റെ നിര്‍ദേശാനുസരണം പത്തനംതിട്ട ഡെപ്യൂട്ടി പോലീസ് സുപ്രണ്ടിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘത്തില്‍ ആറന്മുള പോലീസ് ഇന്‍സ്‌പെക്ടര്‍ ജി.സന്തോഷ് കുമാറിനു പുറമെ എസ് ഐ മാരായ കെ.ദിജേഷ്, സി കെ വേണു, ബിജു ജേക്കബ് സി.പി.ഒ മാരായ ജോബിന്‍, പ്രസാദ് എന്നിവരും ഉണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button