KeralaLatest NewsIndia

ഡിവൈഎഫ്‌ഐ നേതാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം, യുവാവ് ഗുരുതരാവസ്ഥയിൽ , പിന്നിൽ എസ്‌ഡിപിഐ എന്ന് ആരോപണം

ആഷിക്കിനെ ഗുരുതരാവസ്ഥയില്‍ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വര്‍ക്കല : ഡിവൈഎഫ്‌ഐ നേതാവിനെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചു. ഡിവൈഎഫ്‌ഐ മണമ്പൂര്‍ മേഖലാ കമ്മിറ്റി അംഗവും മാടന്‍കാവ് യൂണിറ്റ് സെക്രട്ടറിയുമായ പെരുംകുളം ദാറുല്‍ നൂറില്‍ ആഷിക്കി (25)നെയാണ് ഗുരുതരമായി വെട്ടിപരിക്കേല്പിച്ചത്.വാള്‍, കത്തി, കുറുവടി, ഇടിക്കട്ട, ഇരുമ്ബുവടി മുതലാവയുപയോഗിച്ച്‌ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. ആഷിക്കിനെ ഗുരുതരാവസ്ഥയില്‍ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തലയ്‌ക്കും മുതുകിനും വയറിനുമാണ്‌ വെട്ടേറ്റത്‌. തലയ്ക്ക് പിന്നില്‍ 20 ഓളം തുന്നലുണ്ട്‌. മുതുകിലും വയറിലും കുത്തേറ്റിട്ടുമുണ്ട്‌. എസ്ഡിപിഐയില്‍ അംഗമല്ലാത്തവര്‍ക്ക് ഇതാണ് ശിക്ഷയെന്ന് ഭീഷണി മുഴക്കിയാണ് അക്രമിസംഘം രക്ഷപ്പെട്ടത്.വെള്ളിയാഴ്ച രാത്രി 9ഓടെ മാടന്‍കാവ് ജങ്‌ഷന് സമീപമാണ് സംഭവം. വീട്ടിലേക്ക് പോകുകയായിരുന്ന ആഷിഖിനെയും സുഹൃത്ത് ടിറ്റുവിനെയും എസ്ഡിപിഐ പ്രവര്‍ത്തകരായ അജ്മല്‍, തവക്കല്‍ നഹാസ്, സുധീര്‍, അന്‍സില്‍, യാസീന്‍, തന്‍സീല്‍, ഷെഫീഖ്, ഷബീര്‍, ആരിഫ് എന്നിവരുടെ നേതൃത്വത്തില്‍ 15 ഓളം പേര്‍ തടഞ്ഞുനിര്‍ത്തി വെട്ടുകയായിരുന്നുവെന്ന് ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നു.

തൊഴിലുറപ്പ് പദ്ധതിയിൽ കേന്ദ്രസര്‍ക്കാര്‍ വിഹിതം ലഭിക്കാന്‍ വൈകുന്നതിന്റെ കാരണം സംസ്ഥാന സർക്കാർ വീഴ്ചയെന്ന് റിപ്പോർട്ട്

ആക്രമണത്തില്‍ ഡിവൈഎഫ്‌ഐ വര്‍ക്കല ബ്ലോക്ക് കമ്മിറ്റി പ്രതിഷേധിച്ചു. അക്രമികളെ ഉടന്‍ അറസ്റ്റുചെയ്ത് നിയമത്തിനു മുന്നില്‍ ഹാജരാക്കണമെന്ന്‌ സെക്രട്ടറി ലെനിന്‍രാജ്, പ്രസിഡന്റ് സൂരജ്, മണമ്ബൂര്‍ മേഖലാ സെക്രട്ടറി ബാലു എസ് ചന്ദ്ര എന്നിവര്‍ ആവശ്യപ്പെട്ടു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button