Latest NewsNewsGulf

തിരക്കുള്ള സമയങ്ങളിൽ മാത്രം ടോൾ; അബുദാബി ടോൾ ഗേറ്റുകൾ 2 ന് പ്രവർത്തനമാരംഭിക്കും

അബുദാബി: അബുദാബി ടോൾ ഗേറ്റുകൾ 2 ന് പ്രവർത്തനമാരംഭിക്കും. തിരക്കില്ലെങ്കിൽ ടോളില്ല. തിരക്കുള്ള സമയങ്ങളിൽ മാത്രമാണ് ടോൾ ഏർപ്പെടുത്തുന്നത്. തിരക്കു കൂടിയ രാവിലെ 7 മുതൽ 9 വരെയും വൈകിട്ട് 5 മുതൽ 7വരെയും 4 ദിർഹമാണ് ടോൾ. മറ്റു സമയങ്ങളിലും വെള്ളി, പൊതുഅവധി ദിവസങ്ങളിലും ടോൾ നൽകേണ്ടതില്ലെന്ന് ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട് സെന്റർ (ഐടിസി) അറിയിച്ചു. തിരക്കില്ലാത്തപ്പോൾ 2 ദിർഹം വീതം ഈടാക്കാനുള്ള ആദ്യതീരുമാനം മാറ്റിയത് വാഹനയുടമകൾക്ക് ആശ്വാസമായി. ഒക്ടോബർ 15 മുതൽ ടോൾ ഏർപ്പെടുത്താനുള്ള തീരുമാനവും ജനുവരിയിലേക്ക് മാറ്റുകയായിരുന്നു. പ്രധാന പാതയിലെ ഷെയ്ഖ് സായിദ് പാലം, ഷെയ്ഖ് ഖലീഫപാലം, അൽ മഖ്ത പാലം, മുസഫ പാലം എന്നിവിടങ്ങളിലാണ് ടോൾ ഗേറ്റ് ഉള്ളത്.

കാർ പൂളിങ്ങിന് അനുമതി നൽകി. ഒരേ സ്ഥലത്തേക്കോ ഓഫിസിലേക്കോ ഒരു വാഹനത്തിൽ ഒന്നിച്ച് പോകുന്നതാണു കാർ പൂളിങ്. റോഡിലെ തിരക്കും അന്തരീക്ഷ മലിനീകരണവും കുറയ്ക്കാൻ ഇതു സഹായകമാകും. ഇതിനായി വാഹനങ്ങൾ റജിസ്റ്റർ ചെയ്യണം. വെബ്സൈറ്റ്: www.darb.ae/carpooling. അടുത്തിടെ 327 പുതിയ ബസുകൾ വാങ്ങി. കൂടുതൽ മേഖലകളിലേക്ക് സർവീസ് ആരംഭിക്കുകയും നിലവിലുള്ള സർവീസുകൾ വർധിപ്പിക്കുകയും ചെയ്യും. പൊതു വാഹനങ്ങളിലേക്ക് കൂടുതൽ യാത്രക്കാരെ ആകർഷിക്കാൻ അധികൃതർ നടപടി സ്വീകരിച്ചുവരികയാണ്.

ALSO READ: സൗദിയിൽ ബാങ്കിൽ ഇടപാട് നടത്തി പുറത്തിറങ്ങുന്നവരെ പിന്തുടർന്ന് കൊള്ളയടിച്ചിരുന്ന വിദേശികൾ പിടിയിൽ

മുതിർന്ന സ്വദേശി പൗരന്മാർ, നിശ്ചയദാർഢ്യ (ഭിന്നശേഷി) വിഭാഗക്കാർ, പരിമിത വരുമാനമുള്ള സ്വദേശികൾ എന്നിവരെയും ടോളിൽനിന്ന് ഒഴിവാക്കി. അബുദാബിയിൽ റജിസ്റ്റർ ചെയ്ത ടാക്സികൾ, സ്കൂൾ ബസുകൾ, പൊതുബസുകൾ, ഇലക്ട്രിക് വാഹനങ്ങൾ, എല്ലാ എമിറേറ്റുകളിലെയും പൊലീസ് വാഹനങ്ങൾ, ആഭ്യന്തര മന്ത്രാലയത്തിന്റെ വാഹനങ്ങൾ, ആംബുലൻസ്, സൈനിക, സിവിൽ ഡിഫൻസ് വാഹനങ്ങൾ, ബൈക്കുകൾ എന്നിവയ്ക്കു ടോൾ ചുമത്തില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button