KeralaLatest NewsNews

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ വീട്ടില്‍ സൂക്ഷിച്ചു : യുവതികള്‍ക്ക് മൊബൈലില്‍ അടച്ചുകൊടുത്തു : വൃദ്ധന്‍ അറസ്റ്റില്‍

ചെന്നൈ : കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ വീട്ടില്‍ സൂക്ഷിച്ചു. യുവതികള്‍ക്ക് മൊബൈലില്‍ അടച്ചുകൊടുത്തു , വൃദ്ധന്‍ അറസ്റ്റില്‍. വീട്ടില്‍ വാടകയ്ക്കു താമസിക്കുന്ന യുവതികള്‍ക്കു മൊബൈല്‍ ഫോണില്‍ അയച്ചുകൊടുക്കുകയും ചെയ്ത 72കാരന്‍ അറസ്റ്റില്‍. ചെന്നൈ ചൂളൈമേട് സ്വദേശി മോഹന്‍കുമാര്‍ ആണ് അറസ്റ്റിലായത്.

ഇയാളുടെ ഐപാഡില്‍ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളുടെ ശേഖരം കണ്ടെത്തിയതായി തൗസന്റ് ലൈറ്റ്‌സ് പൊലീസ് പറഞ്ഞു. ഇയാളുടെ ഉടമസ്ഥതയിലുള്ള വീട്ടില്‍ താമസിച്ച ഡാര്‍ജിലിങ് സ്വദേശിനികളായ കോളജ് വിദ്യാര്‍ഥിനികള്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്.

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ മൊബൈലില്‍ അയച്ചു നല്‍കിയ ശേഷം അതു കാണാന്‍ ഇയാള്‍ നിര്‍ബന്ധിച്ചതായും അപമര്യാദയായി പെരുമാറിയതായും വിദ്യാര്‍ഥിനികള്‍ പരാതിയില്‍ പറഞ്ഞു. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ കാണുന്നവരുടെ എണ്ണത്തില്‍ തമിഴ്‌നാട് മുന്നിലാണെന്നും ഇത്തരക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കാണിച്ചു കേന്ദ്രസര്‍ക്കാര്‍ തമിഴ്‌നാടിനു കത്തയച്ചിരുന്നു. ഇത്തരം ദൃശ്യങ്ങള്‍ കാണുന്നവരുടെ പട്ടികയും സംസ്ഥാനത്തിനു കൈമാറി.

shortlink

Post Your Comments


Back to top button