KeralaLatest NewsNews

സോഷ്യല്‍ മീഡിയ വഴി അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവര്‍ കുടുങ്ങി : റെയ്ഡില്‍ 12 പേര്‍ പിടിയില്‍

കൊച്ചി : സംസ്ഥാനത്ത് സോഷ്യല്‍ മീഡിയ വഴി അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവര്‍ കുടുങ്ങി . റെയ്ഡില്‍ 12 പേര്‍ പിടിയിലായി. കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താന്‍ നടത്തിയ റെയ്ഡിലാണ് 12 പേര്‍ പിടിയിലായത്. ഇന്റര്‍നെറ്റില്‍ കുട്ടികളുടെ നഗ്നചിത്രങ്ങള്‍ തിരയുന്നവരെയും പ്രചരിപ്പിക്കുന്നവരെയും കണ്ടെത്താന്‍ പൊലീസ് നടത്തിയ ഓപ്പറേഷന്‍ പി ഹണ്ടിലാണ് ഇവര്‍ അറസ്റ്റിലായത്. സംസ്ഥാന വ്യാപകമായി 21 സ്ഥലങ്ങളിലാണ് പൊലീസ് റെയ്ഡ് നടത്തിയത്. പിടിയിലായവരില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല.

ഇത്തരം ദൃശ്യങ്ങള്‍ നിരന്തരം കൈമാറ്റം ചെയ്യുന്ന നൂറിലേറെപ്പേരും ഒട്ടേറെ ഗ്രൂപ്പുകളും സൈബര്‍ഡോമിന്റെ കര്‍ശന നിരീക്ഷണത്തിലാക്കി. അറസ്റ്റിലാകുന്നവര്‍ക്ക് അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷലഭിക്കുന്ന തരത്തില്‍ നടപടികള്‍ കര്‍ശനമാക്കുമെന്ന് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയ എ.ഡി.ജി.പി മനോജ് എബ്രഹാം അറിയിച്ചു.വാട്‌സ് ആപ്, ഫേസ്ബുക്ക്, ടെലഗ്രാം എന്നിവയില്‍ സജീവമായ ഗ്രൂപ്പുകളും അതിലെ അംഗങ്ങളും പൊലീസിന്റെ സൂക്ഷ്മനിരീക്ഷണത്തിലാണ്. കുട്ടികളുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുന്ന വാട്‌സ് ആപ് ഗ്രൂപ്പുകളും കണ്ടെത്താന്‍ കഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button