Latest NewsBikes & ScootersNews

പ്രമുഖ ഇറ്റാലിയന്‍ ബൈക്ക് കമ്പനിയായ എനർജിക്ക മോട്ടോർ കമ്പനി ഇന്ത്യയിലേക്ക്

മുംബൈ: പ്രമുഖ ഇറ്റാലിയന്‍ ബൈക്ക് കമ്പനിയായ എനർജിക്ക മോട്ടോർ കമ്പനി ഇന്ത്യയിലേക്ക്. ഇന്ത്യയിൽ ഹൈ-എൻഡ് സീറോ-എമിഷൻ മോട്ടോർസൈക്കിളുകൾ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. 2021 ഓടെ വാഹനം നിരത്തിലെത്തിയേക്കും.

ഇലക്ട്രിക് റേസിംഗ് ഉപകരണങ്ങളുടെ വിതരണക്കാര്‍ കൂടിയായ ഈ ഇരുചക്ര വാഹന നിർമാതാക്കൾക്ക് അഞ്ച് പതിപ്പുകളിലായി മൂന്ന് മോഡലുകളാണ് വിപണിയിലുള്ളത്. 145 bhp കരുത്തും 200 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ഇഗോയാണ് എനർജിക്കയുടെ ഫ്ളാഗ്ഷിപ്പ് മോഡൽ. ഇഗോ പ്ലസ് പതിപ്പ് സ്റ്റാൻഡേർഡ് മോഡലിൽ നിന്ന് 15 Nm അധിക ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും.

ഈഗോയുടെ സ്ട്രീറ്റ് ഫൈറ്റർ പതിപ്പാണ് ഇവാ റിബെല്ലെ. 145 bhp കരുത്തും 200 Nm ടോര്‍ക്കും ഈ എഞ്ചിനും സൃഷ്ടിക്കും. എസെസെ 9, 109 bhp കരുത്തും 180 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. എസ്സെസെ 9 + പതിപ്പിന് സമാന കരുത്തിനൊപ്പം 200 Nm ടോര്‍ക്കുമുണ്ട്. വൃത്താകൃതിയിലുള്ള ഒരൊറ്റ ഹെഡ്‌ലാമ്പുള്ള ഇവയുടെ റെട്രോ-ക്ലാസിക് സ്പിൻ-ഓഫ് മോഡലാണ് ഇവാ എസ്സെസെ 9.

ഇഗോ പതിപ്പുകളിൽ ഇലക്ട്രോണികലായി ടോപ്പ് സ്പീഡ് 240 കിലോമീറ്ററായി പരിമിതപ്പെടുത്തിയിരിക്കുന്നു. ബാക്കി ശ്രേണികൾക്ക് ടോപ്പ് സ്പീഡ് 200 കിലോമീറ്റർ വേഗത പരിധി. എല്ലാ മോട്ടോർസൈക്കിളുകളും ഓയിൽ-കൂൾഡ് മൂന്ന്-ഫേസ് പെർമനന്റ് മാഗ്നറ്റ് AC മോട്ടോറുകളാണ് ഹൃദയം.

shortlink

Related Articles

Post Your Comments

Related Articles


Back to top button