CinemaLatest NewsNewsEntertainment

പ്രേക്ഷകരില്‍ ആകാംഷയുണര്‍ത്തി ‘ദി ക്യൂരിയസ് കേസ് ഓഫ് ഫൈവ് ‘ അനൌന്‍സ്മെന്റ് പോസ്റ്റര്‍ : റിലീസ് പുതുവര്‍ഷ ദിനത്തില്‍ അജുവര്‍ഗീസ്‌ പേജിലൂടെ

പ്രേക്ഷകരില്‍ ആകാംഷയുണര്‍ത്തി ‘ദി ക്യൂരിയസ് കേസ് ഓഫ് ഫൈവ് ‘ എന്ന ഷോര്‍ട്ട് ഫിലിമിന്റെ അനൌന്‍സ്മെന്റ് പോസ്റ്റര്‍ പുറത്ത്. രസവട ടാക്കീസിന്റെ ബാനറില്‍ നിതിന്‍ വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി ഒന്നിന് ചലച്ചിത്ര താരം അജു വര്‍ഗീസ്‌ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിടും. ജനുവരി 1 ന് വൈകുന്നേരം 6 മണിക്ക് ഈസ്റ്റ്‌ കോസ്റ്റിന്റെ ഔദ്യോഗിക യുട്യൂബ് ചാനലിലൂടെയാണ് ‘ദി ക്യൂരിയസ് കേസ് ഓഫ് ഫൈവ് ‘ റിലീസ് ചെയ്യുന്നത്.

വിജയന്‍ പിള്ള, ശ്രീഹരി, സെന്തിന്‍, നാധവ് എന്‍.എസ്, അഭിലാഷ് മോഹന്‍, അജിംഷ എ.ബി സിവി എസ് നായര്‍, ആകാശ് ഭാര്‍ഗവന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഹൃസ്വചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് അരുണ്‍ വനജ രാജുവന്. ഛായാഗ്രണം മഹേഷ്‌ മോഹന്‍, ബി.ജി.എം ധനുഷ് എം.എച്ച്, എഡിറ്റിംഗ് രാകേഷ് എ.എസ്, പ്രോജക്റ്റ് ഡിസൈനര്‍ അഭിലാഷ് മോഹന്‍, ഇഫക്ട്സ് ആന്‍ഡ്‌ മിക്സ് ജിതിന്‍ കെ.എസ്, കിരണ്‍, അസോസിയേറ്റ് ഡയറക്ടര്‍ അരവിന്ദ് രാജേന്ദ്രന്‍, മേക്കപ്പ് ജിഹാസ് പൂവച്ചല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button