Latest NewsNewsIndia

വലയസൂര്യഗ്രഹണം കാണാനാകാത്തതിന്‍റെ നിരാശ പങ്കുവച്ച് പ്രധാനമന്ത്രി

ന്യൂ ഡൽഹി : വലയസൂര്യഗ്രഹണം കാണാനാകാത്തതിന്‍റെ നിരാശ ട്വിറ്ററിലൂടെ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗ്രഹണം കാണാനുള്ള പ്രത്യേക കണ്ണടകൾ അടക്കം ഒരുക്കി കാത്തിരുന്നെങ്കിലും നിരാശപ്പെടേണ്ടി വന്നു. എന്നാൽ കോഴിക്കോട്ടെ വലയസൂര്യഗ്രഹണം ലൈവ് സ്ട്രീമിലൂടെ വ്യക്തമായി കണ്ടു, അതിൽ സന്തോഷമുണ്ടെന്നും വിദഗ്‍ധരുമായി ചർച്ച ചെയ്ത് വലയസൂര്യഗ്രഹണത്തെക്കുറിച്ചുള്ള വിവരങ്ങൾ വിശദമായി പഠിച്ചെന്നും നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. ഡൽഹിയിൽ കനത്ത മൂടൽ മഞ്ഞായിരുന്നതിനാലും അന്തരീക്ഷം മേഘാവൃതമായിരുന്നതിനാലുമാണ് നരേന്ദ്ര മോദിക്ക് വലയ സൂര്യഗ്രഹണം കാണാനാകാത്തത്.

കേരളത്തിൽ രാവിലെ എട്ട് മണിയോടെയാണ് ഗ്രഹണം ദൃശ്യമായി തുടങ്ങിയത്. ഒമ്പതരയോടെ വലയ ഗ്രഹണം പാരമ്യത്തിലെത്തി. പതിനൊന്നരയോടെ ഗ്രഹണം അവസാനിച്ചിരുന്നു. തൃശ്ശൂർ മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ ഭാഗിക ഗ്രഹണമായിരിക്കും കാണാനായത്. വടക്കൻ ജില്ലകളിൽ പ്രത്യേകിച്ച് കാസര്‍കോടും കണ്ണൂരും വയനാട്ടിലുമാണ് ഏറ്റവും വ്യക്തമായി സൂര്യഗ്രഹണം കാണാൻ കഴിയുക എന്നു അറിയിച്ചിരുന്നത്. എന്നാൽ വലയ സൂര്യഗ്രഹണം കാണാൻ കാത്തിരുന്ന വയനാട്ടുകാര്‍ വൻ നിരാശപ്പെടേണ്ടി വന്നു. അന്തരീക്ഷം മേഘാവൃതമായതിനാൽ ആദ്യമണിക്കൂറുകളിൽ പോലും ആര്‍ക്കും ഗ്രഹണം കാണാൻ കഴിഞ്ഞില്ല. വിപുലമായ ഒരുക്കങ്ങളാണ് വയനാട്ടിൽ സംഘടപിപ്പിച്ചിരുന്നത്.

Also read : ആകാശ വിസ്മയം ദൃശ്യമായി തുടങ്ങി; വലയ സൂര്യഗ്രഹണം ആരംഭിച്ചു : സൂര്യനെ നേരിട്ട് നോക്കരുതെന്ന് മുന്നറിയിപ്പ്

വിദ്യാര്‍ത്ഥികൾ അടക്കം ഒട്ടേറെ പേര്‍ അതിരാവിലെ തന്നെ ഇവിടെ എത്തിയിരുന്നു. പ്രായഭേദമില്ലാതെ വലിയ ആൾക്കൂട്ടമാണ് വയനാട്ടിൽ ഗ്രഹണം കാണാൻ കാത്ത് നിന്നിരുന്നത്. കാസര്‍കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലൂടെ വലയ ഗ്രഹണപാതയുടെ മധ്യരേഖ കടന്നുപോകുന്നത് കൊണ്ട് ഗ്രഹണം വ്യക്തമായി കാണാനാകുമെന്ന് ശാസ്ത്രജ്ഞര്‍ അറിയിച്ചതോടെ കൽപ്പറ്റയിടലക്കം വലിയ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button