Life StyleHealth & Fitness

കുടിക്കുന്ന വെള്ളത്തെ വിശ്വസിക്കാമോ? വെള്ളത്തിൽ നിന്ന് ക്യാൻസർ

വാഷിങ്ടൻ എൻവയൺമെന്റ് വര്‍ക്കിങ് ഗ്രൂപ്പ്‌ നടത്തിയ ഗവേഷണത്തിലാണ് വെള്ളം ക്യാൻസർ ഉണ്ടാക്കാൻ സാദ്ധ്യതയുള്ളതായി പറയുന്നത് . ടാപ്പ് വെള്ളത്തില്‍നിന്നു കാന്‍സര്‍ വരാനുള്ള സാധ്യത ഉണ്ടെന്നാണ് ഗവേഷണ റിപ്പോർട്ട്. വെള്ളം ശുദ്ധീകരിക്കാന്‍ ഉപയോഗിക്കുന്ന ആർസെനിക് ആണ് ക്യാൻസറിനു കാരണമാകുന്നത്. മനുഷ്യരിൽ ക്യാൻസർ വർധിക്കാനുള്ള സാദ്ധ്യതകളെ കുറിച്ച് 1990 മുതൽ ഇവർ പഠനങ്ങൾ നടത്തുന്നുണ്ട്.

അടുത്തിടെയാണ് കുടിവെള്ളം പോലും ക്യാൻസർ ഉണ്ടാക്കുമെന്ന് കണ്ടെത്തിയത് . അമേരിക്കയിലെ 48,363 കമ്യൂണിറ്റി വാട്ടര്‍ സിസ്റ്റങ്ങളില്‍ നിന്നുള്ള വിവരങ്ങൾ പരിശോധിച്ച ശേഷമാണ് ഈ നിഗമനത്തിലെത്തിയത്. വെള്ളത്തില്‍ പലതരം മാലിന്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും ഗവേഷകര്‍ പറയുന്നു.

അന്തരീക്ഷ മലിനീകരണവും ക്യാൻസർ ഉണ്ടാക്കുന്ന ഒരു കാരണമാണ് . 22 വ്യത്യസ്ത മലിനീകരണ കാരണങ്ങളെ കുറിച്ച് അമേരിക്കൻ പരിസ്ഥിതി സംരക്ഷണ ഏജൻസിയും മുന്നറിയിപ്പ് നൽകുന്നു . ഇവയിൽ ഓരോന്നും എത്രത്തോളം ക്യാൻസർ സാദ്ധ്യത വർദ്ധിപ്പിക്കുന്നുവെന്നും അവർ സൂചിപ്പിക്കുന്നുണ്ട് . അതിൽ ഏറെ പ്രധാനപ്പെട്ടത് ആർസെനിക്കാണ് .

Tags

Related Articles

Post Your Comments


Back to top button
Close
Close