KeralaLatest NewsNews

ബ്രസീലിലെ നിരോധിത നോട്ടുകളുമായി 6 പേര്‍ കുമളിയില്‍ പിടിയില്‍

കുമളി: ബ്രസീലിയന്‍ കറന്‍സിയുമായി ആറുപേര്‍ കുമളിയില്‍ പിടിയില്‍. 3.5 കോടി രൂപ വില മതിക്കുന്ന ബ്രസീലിയന്‍ കറന്‍സിയുമായി മലപ്പുറം സ്വദേശികളായ ഫൈസല്‍ (44), മൊയ്തീന്‍കുട്ടി (37), അബ്ദുല്‍ ഹക്ക് (26), ഫാഹിം ഗഫൂര്‍ (25), റിയാസ്(28), പേരാവൂര്‍ സ്വദേശി അഷറഫ് (28) എന്നിവരാണ് പിടിയിലായത്. കട്ടപ്പന ഡിവൈഎസ്പി എന്‍.സി രാജ്‌മോഹന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന 2 കാറുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരില്‍ നിന്ന് പിടിച്ചെടുത്ത നോട്ടുകള്‍ ബ്രസീലിലെ നിരോധിത നോട്ടുകളാണോ എന്നാണ് പൊലീസിന്റെ സംശയം.

shortlink

Related Articles

Post Your Comments

Related Articles


Back to top button