KeralaLatest NewsNews

87ാമത് ശിവഗിരി തീര്‍ത്ഥാടനത്തിന് ഇന്ന് തുടക്കം; ഉദ്ഘാടന ചടങ്ങ് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു നിർവ്വഹിക്കും

തിരുവനന്തപുരം: ശിവഗിരി തീര്‍ത്ഥാടനത്തിന് ഇന്ന് തുടക്കം. 87ാമത് ശിവഗിരി തീര്‍ത്ഥാടനത്തിനാണ് ഇന്ന് തുടക്കമാകുക. മൂന്ന് ദിവസത്തെ തീര്‍ത്ഥാടനചടങ്ങുകള്‍ ജനുവരി 1ന് സമാപിക്കും. ഇന്ന് രാവിലെ 10 മണിക്ക് നടക്കുന്ന ഉദ്ഘാടന ചടങ്ങ് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഉദ്ഘാടനം ചെയ്യും. കേന്ദ്രമന്ത്രി വി.മുരളീധരന്‍ മുഖ്യാതിഥി ആയിരിക്കും. 31ന് ചൊവ്വാഴ്ച രാവിലെയാണ് തീര്‍ത്ഥാടന ഘോഷയാത്ര പുറപ്പെടുന്നത്. തീര്‍ത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്.

അറിവ്, ആരോഗ്യം, ആത്മീയത എന്നീ ആശയങ്ങളെ മുന്‍നിര്‍ത്തിയാണ് ഇത്തവണത്തെ തീര്‍ത്ഥാടന സന്ദേശം ഭക്തരിലേക്കും പൊതുസമൂഹത്തിലേക്കും എത്തിക്കുന്നതെന്ന് ശിവഗിരി മഠം അറിയിച്ചു. ജനുവരി ഒന്നിന് നടക്കുന്ന സംഘടനാ സമ്മേളനം കര്‍ണാടക ഉപമുഖ്യമന്ത്രി സി.എന്‍.അശ്വത് നാരായണന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ശിവഗിരി മഠം അറിയിച്ചു. വൈകിട്ട് നാലിനാണ് സമാപന സമ്മേളനം നടക്കുക.

ALSO READ: വെള്ളാപ്പള്ളി കോടികളുടെ അഴിമതി നടത്തി; എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിക്കെതിരെ രൂക്ഷ വിമർശനവുമായി മാവേലിക്കര യൂണിയൻ പ്രസിഡന്റ്

അതേസമയം, ശിവഗിരി തീര്‍ത്ഥാടനത്തോട് അനുബന്ധിച്ച് ഡിസംബര്‍ 30, 31, ജനുവരി 1 തീയതികളില്‍ വര്‍ക്കലയിലും സമീപ പ്രദേശങ്ങളിലുമുള്ള അഞ്ച് സ്‌കൂളുകള്‍ക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ശിവഗിരിയില്‍ സേവനമനുഷ്ഠിക്കുന്ന പോലീസുകാര്‍ക്കും മറ്റ ഉദ്യോഗസ്ഥര്‍ക്കും താമസസൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് അവധി പ്രഖ്യാപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button