Latest NewsNewsBusiness

ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില കുതിച്ചുയര്‍ന്നു : പെട്രോള്‍-ഡീസല്‍ വിലയില്‍ വര്‍ധനവ്

ന്യൂഡല്‍ഹി: ഇറാനില്‍ യു.എസ് നടത്തിയ വ്യോമാക്രണമത്തെ തുടര്‍ന്ന് ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില കുതിച്ചുയര്‍ന്നു. നാലുശതമാനത്തോളം വിലയാണ് കുതിച്ചുയര്‍ന്നത്. ബ്രന്റ് ക്രൂഡ് വില മൂന്നു ഡോളര്‍ ഉയര്‍ന്ന് 69.16 ഡോളറായാണ് വര്‍ധിച്ചത്. 2019 സെപ്റ്റംബര്‍ 17നുശേഷം ഇതാദ്യമായാണ് അസംസ്‌കൃത എണ്ണവില ഇത്രയും കൂടിയത്. വരും ദിവസങ്ങളിലും വില വര്‍ധിക്കാനാണ് സാധ്യതയെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. പൊതുമേഖല എണ്ണക്കമ്ബനികള്‍ പെട്രോളിന് ഇന്ന് 10 പൈസയും ഡീസലിന് 15 പൈസയും കൂട്ടി.

Read Also : ഇറാന്റെ നേതാവ് യുഎസ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവം : ഇറാനില്‍ നിന്ന് വന്‍ തിരിച്ചടി ഉണ്ടായേക്കാമെന്ന് സൂചന : പുതുവര്‍ഷത്തില്‍ ലോകം ആശങ്കയില്‍

പുതുക്കിയ വില പ്രകാരം ഡല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 75.35 രൂപയായി. ഡീസലിനാകട്ടെ 68.25 രൂപയുമാണ്. കൊച്ചിയില്‍ 77.31 രൂപയാണ് പെട്രോളിന്. ഡീസലിനാകട്ടെ 72.01 രൂപയുമാണ്.

ഡിസംബറിനുശേഷം പെട്രോളിന്റെയും ഡീസലിന്റെയും വിലയിലെ വ്യത്യാസത്തില്‍ കുറവുണ്ടായി. പെട്രോളിന് ചെറിയതോതില്‍ വിലകൂടിയപ്പോള്‍ ഡീസലിന് രണ്ടുരുപയിലധികമാണ് വര്‍ധിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button